തിരുവനന്തപുരം: ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് (Transgender Activist) അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.   എറണാകുളത്തെ റീനൈ മെഡിസിറ്റി (Renai Medicity) ആശുപത്രിക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി.  ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ  (Anannyah Suicide Case) ചെയ്തതെന്നായിരുന്നു പരാതി.  ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.


Also Read: Anannyah Kumari Alex Suicide Case: കഴിവും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥ, രൂക്ഷ വിമര്‍ശനവുമായി കെ കെ രമ


ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ  ഗുരുതര ആരോപണമുന്നയിച്ചശേഷം മണിക്കൂറുകൾക്കുള്ളിൽ അനന്യ  (Anannyah Suicide Case) ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തു‍ടർന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിലും വ്യക്തമായിരുന്നു. 


Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? 


അനന്യയുടെ ( Anannyah Suicide Case) മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ശരിക്കും പറഞ്ഞാൽ ഏറെനേരം എഴുന്നേറ്റ് നിൽക്കാന്‍ പോലും അനന്യയ്ക്ക്  സാധിച്ചിരുന്നില്ല.  എന്തിനേറെ ആരോഗ്യപ്രശ്‌നം കാരണം ജോലിക്ക് പോകാൻ പോലും അനന്യയ്ക്ക് കഴിഞ്ഞിരുന്നില്ല.  അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായും, വേദനകൊണ്ട് പിടഞ്ഞപ്പോൾ പോലും ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ലയെന്നും ആ സമയം നിങ്ങളെന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് അനന്യ ചോദിച്ചിരുന്നെന്നും അനന്യയുടെ പിതാവ് അലക്സാണ്ടർ പറഞ്ഞിരുന്നു.  2021 ജൂലൈയിലാണ് അനന്യ ആത്മഹത്യ ചെയ്തത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക