Transgender Death: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി
രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ (Transgender ) മരിച്ച നിലയിൽ. കൊല്ലം (Kollam) സ്വദേശിയായ ശ്രദ്ധ (21) ആണ് മരിച്ചത്. പോണേക്കരയിലെ മുറിയിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Found Dead).
രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശ്രദ്ധ ആത്മഹത്യ (suicide) ചെയ്തത് ആവാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ത്ഥിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Also Read: Anannyah Kumari Partner: അനനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ
രണ്ട് മാസം മുമ്പാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ അനന്യ വ്യക്തമാക്കിയിരുന്നു.
ഇതിന് ശേഷമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് (Suicide) അനന്യയെ നയിച്ചതെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. അതേസമയം അനന്യയുടെ ശസ്ത്രക്രിയയിൽ (Operation) ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന വാദമാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. Radio Jockey, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...