കൊച്ചി:    ട്രാൻസ്ജെൻഡർ സജ്ന ഷാജി (Transgender Sajna Shaji) ആത്മഹത്യയ്ക്ക് ശ്രമിച്ചു.  അമിതമായ ഗുളികകൾ കഴിച്ചാണ് സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഇപ്പോൾ  സജ്നയെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സമൂഹ മാധ്യമങ്ങളി (Social media)ലൂടെയുള്ള അധിക്ഷേപം സഹിക്കവയ്യാതെയാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവരുടെ സുഹൃത്തുക്കൾ  പറഞ്ഞു.   വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിയാണ് സജ്ന ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.  ഇത് ചിലര് മുടക്കിയതിനെ തുടർന്ന് തന്റെ വേദന ഇവർ സമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.  


Also read: ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ


അതിനുശേഷം  വലിയ പിന്തുണയാണ് സജ്നയ്ക്ക്  സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്.  മാത്രമല്ല സാമ്പത്തിക സഹായവുമായും പലരും അവർ സമീപിക്കുകയും ചെയ്തിരുന്നു.  സിനിമാതാരം ജയസൂര്യയും സജ്നയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.  ഇന്നാൽ കഴിഞ്ഞ ദിവസം സജ്നയുടെ പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നു.  ഇതിൽ മനംനൊന്താണ് സജ്ന ആതാമഹത്യയ്ക്ക ശ്രമിച്ചത് (Suicide attempt) എന്നാണ് വിവരം.  


ആത്മഹത്യാ ശ്രമം  നടത്തുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ തന്റെ വിഷമങ്ങൾ സജ്ന പങ്കുവെച്ചിരുന്നു.  തന്നെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ടെന്നും അതെന്നെ മാനസികമായി തളർത്തിയെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.  മാത്രമല്ല അതിലെ സത്യമെന്തെന്ന് അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും സജ്ന (Transgender Sajna Shaji)  പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.   സജ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെച്ചേർക്കുന്നു;