തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകർക്ക് (Sabarimala Pilgrims) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് (Chief Minister) കത്ത് നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board). രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും (Vaccine) ആര്‍ടിപിസിആര്‍ (RTPCR) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണമെന്നും സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെയ്യഭിഷേകം സാധാരണ രീതിയിലാക്കണമെന്ന ആവശ്യവും കത്തിലുണ്ട്. നീലിമല വഴി ഭക്തരെ അനുവദിക്കുകയും ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്നാനവും അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 


Also Read: CM Pinarayi Vijayan | കോവിഡ് പ്രതിരോധത്തിൽ സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ലെന്ന് മുഖ്യമന്ത്രി


അതിനിടെ ശബരിമലയിൽ പുണ്യം പൂങ്കാവനം പ്രവർത്തകർ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം നടത്തി. അയ്യപ്പ സേവ സംഘവുമായി ചേ‍ർന്നാണ് ഇത്തവണ ബോധവത്കരണ പരിപാടികൾ നടക്കുന്നത്.


Also Read: Covid Vaccine | വാക്‌സിനെടുക്കാത്ത അധ്യാപകരെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല; ഒരവസരം കൂടി നല്‍കും: വി ശിവൻകുട്ടി


അതേസമയം കോവിഡ് (Covid 19) പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഇന്ന് ചേർന്ന അവലേകന യോ​ഗത്തിൽ പറഞ്ഞു. വാക്സിന്‍ (Vaccine) സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് (Covid Positive) ആകുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ (Government) വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.