തിരുവനന്തപുരം: ശബരിമല വരുമാനം കൂടി കുത്തനെ ഇടിഞ്ഞതോടെ നിത്യ ചിലവിനും ശമ്പളത്തിനും പണം കടം വാങ്ങാനൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോവിഡ്(Covid) പ്രതിസന്ധിയും,യുവതീ പ്രവേശനവും മൂലം ഭക്തരുടെ എണ്ണത്തിലുണ്ടായ അതി ഭീകരമായ കുറവ് ശബരിമല വരുമാനത്തെ ഗണ്യമായി കുറച്ചിരുന്നു. നിലവിൽ സർക്കാർ സഹായം കൂടി ലഭിക്കില്ലാത്ത സ്ഥിതിയായതിനാൽ കടം വാങ്ങാതെ മറ്റ് മാർഗമില്ലെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READ: Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു


 


അയൽ സംസ്ഥാനങ്ങളിലെ പ്രധാന തീർഥാടക  കേന്ദ്രങ്ങളോ  അല്ലെങ്കിൽ ഇവിടങ്ങളിലെ സമ്പന്നരായ ഭക്തരിൽ നിന്നോ ആയിരിക്കും കടമെടുക്കുക എന്നാണ് സൂചന എന്നാല്‍ ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്പളം പോലും എങ്ങിനെ കൊടുക്കുമെന്ന് ആലോചിച്ച് നിൽക്കുകയാണ് ബോർഡ്. സര്‍ക്കാരിന് ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം(travancore dewasom board) മന്ത്രി പറയുന്നത്.


ALSO READ: Kerala Assembly Election 2021: Oommen Chandy അധ്യക്ഷനായ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോ​ഗം ഇന്ന്


ശബരിമലയില്‍(sabarimala) 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 29 കോടി മാത്രം. 92 ശതമാനം കുറവ്. 2018ലെ യുവതീ പ്രവേശനവും ബോർഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ട് പ്രളയത്തിന് പുറമേ കൊവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 21 മുതല്‍ ക്ഷേത്രങ്ങള്‍ അടച്ചതോടെ വരുമാനം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായി.


 


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ്  ശബരിമല സീസൺ കാലത്ത് മാത്രമായിരുന്നു ഇത്രയുമധികം വരുമാനമെന്നതും ശ്രദ്ധേയമാണ്. രണ്ടാമതായി ഗുരുവായൂരാണ്(guruvayoor) ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രം. എന്നാൽ കോവി‍ഡ് പ്രതിസന്ധിയിൽ എല്ലാ ക്ഷേത്രങ്ങളും കടുത്ത പ്രതിസന്ധിയെ ആണ് നേരിടേണ്ടി വന്നത്.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.