പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്ത് കേസിൽ ജനറല്‍ മാനേജര്‍ (General manager) അടക്കം മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജനറൽ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷൻ മാനേജർ മേഘാ മുരളി എന്നിവരെയാണ് സസ്പെൻഡ് (Suspend) ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ബിസി എംഡി യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. നിര്‍ത്തിവെച്ച മദ്യഉത്പദാനം തിങ്കളാഴ്ച പുനരാരംഭിക്കാനും തീരുമാനിച്ചു. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്.


ALSO READ: Travancore Sugars Spirit scam: സ്പിരിറ്റ് കടത്ത് കേസിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ പ്രതി ചേർത്തു


പത്ത് സ്ഥിരം ജീവനക്കാർ, 28 താത്കാലിക ജീവനക്കാർ, 117 കരാർ ജീവനക്കാർ എന്നിവരാണ് സഥാപനത്തിലുള്ളത്. കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് (Spirit scam) കടത്തിയത്. നാൽപ്പതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും ലോ‍ഡും ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിന് ക്ഷാമം ആയി. തുടർന്നാണ് ഉത്പാദനം നിർത്താൻ കെഎസ്ബിസി നിർദേശം നൽകിയത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും മദ്യഉത്പാദനം ആരംഭിക്കാനാണ് തീരുമാനം.


സ്പിരിറ്റ് കടത്ത് കേസിൽ പ്രതിപ്പട്ടികയിലുള്ള ഏഴ് പേരിൽ നാല് പേരും ഫാക്ടറി ജീവനക്കാരാണ്. ഇതിൽ മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. ഫാക്ടറിയിൽ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിച്ചിരുന്ന അരുൺ കുമാർ നിലവിൽ റിമാൻഡിലാണ്. കേസിൽ അറസ്റ്റിലായ പ്രതി‌കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജനറൽ മാനേജർ അടക്കം മൂന്ന് പേരെ സസ്പെൻഡ് ചെയ്തത്.


ALSO READ: Travancore Sugars Spirit scam:വൻ വെട്ടിപ്പ്, മൂന്ന് പേർ അറസ്റ്റിൽ, ജനറൽ മാനേജരടക്കം ഏഴ് പേരെ പ്രതി ചേർക്കും


അതേസമയം, സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് പേരും ഇപ്പോൾ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ് സൂചന. മധ്യപ്രദേശിൽ നിന്ന് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് (Excise team) പരിശോധന നടത്തിയത്. മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപ കണ്ടെത്തി. തുടർന്ന് ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ജീവനക്കാരൻ അരുൺ കുമാറിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ലോറി ഡ്രൈവർമാരുടെ മൊഴി.


പിന്നീട് അരുണിനെയും ലോറി ഡ്രൈവർമാരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് മറിച്ച് വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്ന് എത്തിക്കുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ച് വിൽക്കുന്നത്. ലിറ്ററിന് 50 രൂപയ്ക്കാണ് സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിറ്റിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.