Travancore Sugars Spirit scam: സ്പിരിറ്റ് കടത്ത് കേസിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ പ്രതി ചേർത്തു

ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷഹിം, പ്രോഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്തത്

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 01:48 PM IST
  • ഫാക്ടറി ജീവനക്കാരൻ അരുൺ കുമാർ, ടാങ്കർ ലോറി ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
  • സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് ബൈടുൾ സ്വദേശി അബുവിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി
  • ഇതോടെ ആകെ ഏഴ് പേരെയാണ് പ്രതി ചേർത്ത് എഫ്ഐആർ തയ്യാറാക്കിയത്
  • മധ്യപ്രദേശിൽ നിന്ന് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്
Travancore Sugars Spirit scam: സ്പിരിറ്റ് കടത്ത് കേസിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ പ്രതി ചേർത്തു

തിരുവനന്തപുരം: തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷു​ഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് (Spirit) കടത്ത് കേസിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ പ്രതി ചേർത്തു. ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷഹിം, പ്രോഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി (Accused) ചേർത്തത്.

സ്പിരിറ്റ് കടത്തിൽ (Spirit smuggling) പൊതുമേഖല സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷു​ഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉന്നത ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. ഫാക്ടറി ജീവനക്കാരൻ അരുൺ കുമാർ, ടാങ്കർ ലോറി ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് ബൈടുൾ സ്വദേശി അബുവിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ ഏഴ് പേരെയാണ് പ്രതി ചേർത്ത് എഫ്ഐആർ തയ്യാറാക്കിയത്.

ALSO READ: Travancore Sugars Spirit scam:വൻ വെട്ടിപ്പ്, മൂന്ന് പേർ അറസ്റ്റിൽ, ജനറൽ മാനേജരടക്കം ഏഴ് പേരെ പ്രതി ചേർക്കും

മധ്യപ്രദേശിൽ നിന്ന് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപ കണ്ടെത്തി. തുടർന്ന് ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ജീവനക്കാരൻ അരുൺ കുമാറിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ലോറി ഡ്രൈവർമാരുടെ മൊഴി. പിന്നീട് അരുണിനെയും ലോറി ഡ്രൈവർമാരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് മറിച്ച് വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ (Madhyapradesh) നിന്ന് എത്തിക്കുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ച് വിൽക്കുന്നത്. ലിറ്ററിന് 50 രൂപയ്ക്കാണ് സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിറ്റിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News