KSRTC: വെറും 20 രൂപയ്ക്ക് എസി ബസിൽ യാത്ര; കിടിലൻ സർവീസുമായി കെഎസ്ആർടിസി
KSRTC Janatha service details: ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഈടാക്കുന്നത്.
തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ എസി ബസ് സർവീസ് അവതരിപ്പിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ജനത എ.സി. സർവിസിന് നാളെ തുടക്കമാകും. കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസിൽ മിനിമം നിരക്ക് 20 രൂപയാണ്.
ഓരോ ഡിപ്പോകളെയും ഹബ്ബുകളായും പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ച് സർവീസുകൾ ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിന്റെ താഴെ പറയുന്ന ക്രമീകരണങ്ങൾ നടന്ന് വരികയാണ്.
1. ഫസ്റ്റ് മൈൽ കണക്ടിവിറ്റി നൽകി മിനി ഫീഡർ സർവീസുകൾ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കും
2. ഇത്തരം റൂട്ടുകളെ ഹബ്ബുമായി ( ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസ്സുകൾ കൃത്യമായ ഇടവേളകളിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കും
3. റീജിയണൽ ഹബ്ബുകളെ ( പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ ) പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സർവീസുകൾ ( എസി / നോൺ എസി ജനത)
4. തെക്ക് വടക്ക് സെൻട്രൽ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് ( ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർക്ലാസ് സർവീസുകൾ ഇത്തരത്തിൽ ക്രമീകരിക്കുന്ന ഡി. ടു ഡി സർവിസുകളുടെ പരീക്ഷണ സർവിസ് ആണ് ജനത എ.സി. സർവിസ്. ഇത് വിജയകരമെങ്കിൽ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എസി ബസ് ഉപയോഗിച്ച് ജനത എ സി. സർവീസ് ആരംഭിക്കും. ഇല്ലെങ്കിൽ നോൺ എസി ജനത സർവിസാകും ക്രമീകരിക്കുക.
ജനത എ.സി ( ഡി ടു ഡി) സർവീസ് ഹബ്ബുകളിലും ( ഡിപ്പോകളിൽ ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാർക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സർവീസ്. കൂടാതെ സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എ സി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസുമാണ്. ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ജനത എ.സി സർവിസിന്. കുറഞ്ഞ നിരക്ക് 20 രൂപ മാത്രം ( സൂപ്പർ ഫാസ്റ്റിന് 22 രൂപ). അധിക കിലോ മീറ്ററിന് 108 പൈസ എന്ന നോൺ എ. സി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.
കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് ആരംഭത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് പരിക്ഷണാർത്ഥം തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു. കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും രാവിലെ കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവിസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടർന്ന് 10 മണിക്ക് തിരികെ പോയി 12 മണിക്ക് തിരികെ എത്തുന്ന ടി ബസ്സുകൾ വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു, പട്ടം (മെഡിക്കൽ കോളേജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...