സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾക്ക് ഇനിയുള്ള 52 ദിവസങ്ങൾ വിശ്രമമായിരിക്കും. ഈ ദിവസങ്ങൾ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ദുരിതകാലമായിരിക്കും.  അതുകൊണ്ടുതന്നെ ഈ സമയം  പതിവ് സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!


കനത്ത ചൂട് മത്സ്യലഭ്യതയിൽ വൻ ഇടിവ് സൃഷ്ടിച്ചപ്പോൾ മഴ തുടങ്ങിയത് മത്സ്യത്തൊഴിലാളികൾക്ക് ഒരു ആശ്വാസമായിരുന്നു.  അതിനിടയിലാണ് പ്രതീക്ഷകളെ അസ്തമിപ്പിച്ചുകൊണ്ട് ട്രോളിംഗ് ഏർപ്പെടുത്തിയത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇനിയുള്ള 52 ദിവസങ്ങൾ ആഴക്കടൽ മത്സ്യബന്ധനമില്ല.  അതുകൊണ്ടുതന്നെ പുറംകടലിൽ മീൻ തേടിപ്പോയ ബോട്ടുകൾ തീരത്തെത്തുന്നുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ ബാക്കി ബോട്ടുകൾ വിവിധ തീരങ്ങളിൽ നങ്കൂരമിടും. മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും ജൂൺ ഒൻപത് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. ഈ കാലയളവിൽ നീണ്ടകര തുറമുഖം  ഇൻബോർഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കായി തുറന്നുകൊടുക്കും.


Also Read: ഈ രാശിക്കാർക്ക് വരുന്ന 29 ദിവസത്തേക്ക് അടിപൊളിയായിരിക്കും, ലഭിക്കും വൻ ധനനേട്ടം ഒപ്പം പുരോഗതിയും!


ഇന്ന് അർധരാത്രി മുതൽ ഹാർബറുകളിലെയും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെയും ഡീസൽ ബങ്കുകൾ അടച്ചിടുമെന്നും മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ബങ്കുകൾ ഇൻബോർഡ് യാനങ്ങൾക്ക് ഡീസൽ വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂൺ ഒമ്പതായ ഇന്ന് പറവൂർ മുതൽ അഴീക്കൽ വരെയുള്ള കടലിൽ രാവിലെയും ഉച്ചയ്ക്ക് ശേഷം തീരപ്രദേശത്തും ട്രോളിംഗ് അറിയിപ്പുകൾ ആവർത്തിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ പറഞ്ഞു.  അതുപോലെ ലൈറ്റ് ഫിഷിംഗ്, നിരോധിത മത്സ്യബന്ധന വലകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഈ സമയം 3600 ഓളം ട്രോളിങ് ബോട്ടുകളെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ മുഴുവനും സർക്കാർ സഹായങ്ങളിലാണ്. സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം എല്ലാം മുടങ്ങാതെ ലഭിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.  ഇതിനിടയിൽ ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്ന് ബോട്ടുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.