തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി (Treasury) സേവനങ്ങൾ ഭാ​ഗികമായി മുടങ്ങും. ഇന്ന് വൈകിട്ട് നാല് മുതൽ നാല് ദിവസത്തേക്കാണ് ട്രഷറി സേവനങ്ങൾ ഭാ​ഗികമായി തടസ്സപ്പെടുക. പുതിയ സെർവറിലേക്ക് (Server) നമ്പറുകൾ മാറ്റുന്നതിനാലാണ് തടസ്സം നേരിടുക. ട്രഷറിയിൽ സോഫ്റ്റ് വെയർ തകരാർ മൂലം ഇടപാടുകൾ താളം തെറ്റുന്നത് പതിവാണ്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ ശമ്പളവും പെൻഷനും നൽകാൻ സോഫ്റ്റ് വെയർ പ്രശ്നം വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് പുതിയ സെർവർ വാങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എൻഐസിയാണ് സെർവർ നിർമിച്ചതും പരിപാലിക്കുന്നതും. സെർവറിന്റെ കപ്പാസിറ്റി കൂട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സെർവർ വാങ്ങിയത്. പെൻഷൻ വാങ്ങാൻ എത്തിയവർ സെർവർ (Server) തകാർ മൂലം മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നിരുന്നു. ട്രഷറിയുടെ (Treasury) പ്രവർത്തനം ദിവസങ്ങളോളം തടസ്സപ്പെടുന്ന സ്ഥിതിയും ഉണ്ടായി. പുതിയ സെർവറിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക