വയനാട്: കൂടൽകടവിൽ ആദിവാസി യുവാവിനെ കാറിൻ്റെ ഡോറിൽ കൈ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വയനാട് പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരുടെ സുഹൃത്തുക്കളും കേസിലെ കൂട്ടുപ്രതികളുമായ അഭിരാം, അർഷിദ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ബാം​ഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോഴായിരുന്നു മാനന്തവാടി പൊലീസ് അ‍ർഷിദിനെയും അഭിരാമിനെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച KL52 H 8733 നമ്പർ സെലേറിയോ കാർ മാനന്തവാടി പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.


Also Read: Mpox: എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം; നിർദേശം നൽകി മന്ത്രി


 


കഴിഞ്ഞ ദിവസമാണ് കൂടൽ കടവ് സ്വദേശിയായ മാതനെ ഇവർ കാറിൽ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ടാണ് കൂടൽ കടവിൽ നാലംഗ സംഘം മാതനെ ആക്രമിച്ചത്. വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപ്പെട്ട മാതനെ പ്രതികൾ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചു. കൈകാലുകൾക്കും നട്ടെല്ലിനും പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.