Mpox: എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം; നിർദേശം നൽകി മന്ത്രി

Mpox In Kerala: യുഎഇയിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന വയനാട് സ്വദേശിക്ക് മുൻപ് രോ​ഗം സ്ഥിരീകരിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 18, 2024, 07:44 PM IST
  • ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു
  • സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി
Mpox: എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം; നിർദേശം നൽകി മന്ത്രി

എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. യുഎഇയിൽ നിന്ന് വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് പ്രതിരോധം ശക്തമാക്കിയിരുന്നു.

യുഎഇയിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കും എംപോക്‌സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിച്ചു. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. വീണ്ടും എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാൻ മന്ത്രി നിർദേശം നൽകി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. എംപോക്‌സ് വളരെയധികം ശ്രദ്ധിക്കണം. രോഗം പകരുന്നത് രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എംപോക്‌സ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരണം. എത്രയും വേ​ഗം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. എയർപോർട്ടുകളിൽ ഉൾപ്പെടെ അവബോധം ശക്തമാക്കി. കൊവിഡോ എച്ച്1 എൻ1 ഇൻഫ്ലുവൻസയോ പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്‌സ്.

ALSO READ: കേരളത്തിൽ വീണ്ടും എംപോക്സ്; യുഎഇയില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെയാണ് രോഗസാധ്യത വർധിക്കുന്നത്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതാണ് പ്രാഥമിക രോ​ഗലക്ഷണം. മുഖത്തും കൈകാലുകളിലുമാണ് കുമിളകൾ കൂടുതലായി കാണപ്പെടുന്നത്.

കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും കുമിളകളും ചുവന്ന പാടുകളും കാണപ്പെടുന്നു. അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് രോ​ഗം പടരുന്നത്.

മുണ്ടിനീരിനുള്ള പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്‌കൂളിൽ അയക്കരുത്. സ്റ്റേറ്റ് അഡ്വൈസറി യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News