പാലക്കാട്:  പാലക്കാട്ടെ കുഴല്‍മന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ നടന്ന ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഏലമന്ദം സ്വദേശി അനീഷിനെയാണ് (Aneesh) പ്രണയിച്ച് വിവാഹം ചെയ്തതതിന്റെ പേരിൽ അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകുന്നേരം 6:30 ഓടെയാണ് നാടിനെ നടുക്കിയ ആരുംകൊല (Murder) നടന്നത്.  ബൈക്കിൽ കടയിലേക്ക് പോകുകയായിരുന്ന അനീഷിനേയും (Aneesh) സഹോദരനേയും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും, അമ്മാവൻ സുരേഷും ചേർന്നാണ് വെട്ടിയത്.  ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും വഴിയിൽ വച്ചുതന്നെ അനീഷ് മരിക്കുകയായിരുന്നു.  മരണവിവരം അറിഞ്ഞ പ്രതികൾ   ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.


Also Read: ഒടുവിൽ സച്ചിയുടെ അടുത്തേക്ക് അനിലും..; അനിലിന്റെ അവസാന പോസ്റ്റ് വൈറലാകുന്നു!


മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.  ഇതിന് ശേഷം ഹരിതയുടെ വീട്ടുകാരുടെ വധഭീഷണിയടക്കം അനീഷിന് ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷ് വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പൊലീസിനെ അറിയിച്ചിരുന്നു.  


അനീഷിന്റെ (Aneesh) കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ പൊലീസിനെ അറിയിച്ചിരുന്നു.


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy