തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ച് വീണ് രണ്ട് പേർ മരിച്ചു
ട്രൈലർ ലോറിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ ഇരുമ്പ് ഷീറ്റ് ഇവരുടെ മേൽ വന്ന് വീഴുകയായിരുന്നു.
തൃശൂർ: തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ച് വീണ് വഴിയാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. പുന്നയൂർക്കുളം അകലാടാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രൈലർ ലോറിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ ഇരുമ്പ് ഷീറ്റ് ഇവരുടെ മേൽ വന്ന് വീഴുകയായിരുന്നു. അകലാട് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു മുഹമ്മദാലി. മറ്റൊരാൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേയാണ് അപകടം. ലോറിയിൽ കൊണ്ടുപോയ ഇരുമ്പു ഷീറ്റുകൾ യാതൊരു സുരക്ഷിതവുമല്ലാതെയാണ് കൊണ്ടുപോയതെന്ന് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന് പിന്നാലെ ഡ്രൈവർ കടന്നുകളഞ്ഞു. ക്ലീനർ പോലീസ് പിടിയിലായിട്ടുണ്ട്.
അതേസമയം കയ്പമംഗലം പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ ഫാഇസ് (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മാനന്തവാടിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ പഠനം മുടങ്ങി, പുറംലോകവുമായി ബന്ധമില്ല; റോഡില്ലാതെ ഒറ്റപ്പെട്ട് ഒരു ആദിവാസി കോളനി
ഇടുക്കി: ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ ഒറ്റപ്പെട്ടിരിക്കുകയാണ് ഇടുക്കി ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍. വാഹന ഗതാഗതം നിലച്ചതോടെ കുടിയിലെ വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങിയിരിക്കുന്ന അവസ്ഥയാണ്. പുനരധിവാസ പദ്ധതി നടപ്പിലാക്കി ഒരു പതിറ്റാണ്ട് പിന്നിടുമ്പോളും അടിസ്ഥാന വികസനം പോലും ഇവിടെ അന്യമാണ്.
രണ്ടായിരത്തി മൂന്നില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കുടിയിരുത്തിയ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലേയ്ക്കുള്ള റോഡാണിത്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യം വച്ച് റോഡും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന ഉറപ്പോടെയായിരുന്നു ഇവിടെ വീടും സ്ഥലവും നല്‍കി ആദിവാസി കുടുംബങ്ങളെ താമസിപ്പിച്ചത്.
Also Read: Crime News: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ അറസ്റ്റിൽ
എന്നാല്‍ പദ്ധതി നടപ്പിലാക്കി പത്ത് വര്‍ഷം പിന്നിടുമ്പോളും ഗതാഗതയോഗ്യമായ റോഡ് പോലും ഇവിടേയ്ക്കില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടേയ്ക്കുള്ള റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്. വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചതോടെ കുടിയിലെ കുട്ടികളുടം പഠനവും മുടങ്ങിയിരിക്കുകയാണ്.
ഏതാനും മാസം മുമ്പ് കോളനി സന്ദർശിച്ച ഇടുക്കി ജില്ലാ കളക്ടര്‍ ശുദ്ധജല വിതരണവും ഗതാഗത യോഗ്യമായ റോഡുമടക്കം വാഗ്ദാനം നല്‍കി പോയെങ്കിലും ഒന്നുപോലും യാഥാര്‍ത്ഥ്യമായിട്ടില്ല. അടിസ്ഥാന വികസനമൊന്നും എത്തിനോക്കിയിട്ടില്ലാത്ത കുടിയില്‍ കാട്ടാന ശല്യവും രൂക്ഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...