UAE Travel Ban : യുഎഇയില്‍ വാക്സിനെടുക്കാത്തവര്‍ക്ക് യാത്രാവിലക്ക്; നാളെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍
കോവിഡ് -19 വാക്സിൻ എടുക്കുന്നതിൽ നിന്ന് വൈദ്യശാസ്ത്രപരമായി ഒഴിവാക്കപ്പെട്ട വ്യക്തികൾ, മെഡിക്കൽ, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് രാജ്യം വിളക്കിൽ നിന്ന് ഇളവുകൾ അനുവദിക്കും.
Abudhabi : കോവിഡ് രോഗബാധ (Covid 19) പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യുഎഇ വാക്‌സിൻ ( Covid Vaccine) എടുക്കാത്തവർക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് വിലക്ക് (Travel Ban) നിലവിൽ വരുന്നത്. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
എങ്കിലും കോവിഡ് -19 വാക്സിൻ എടുക്കുന്നതിൽ നിന്ന് വൈദ്യശാസ്ത്രപരമായി ഒഴിവാക്കപ്പെട്ട വ്യക്തികൾ, മെഡിക്കൽ, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് രാജ്യം വിളക്കിൽ നിന്ന് ഇളവുകൾ അനുവദിക്കും.
ALSO READ: UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി
ലോകത്തൊട്ടാകെ കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും, ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പരത്തുന്ന സാഹചര്യത്തിലുമാണ് തീരുമാനം. യുഎഇയിലും കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തോതിൽ വര്ധിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം ലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടവരുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു.
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2759 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന 913 പേർ കോവിഡ് രോഗമുക്തി നേടിയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...