UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി

ജനുവരി 10 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യു.എ.ഇ അധികൃതർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 11:05 AM IST
  • യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,556 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • നിലവിൽ രാജ്യത്തെ മരണസംഖ്യ 2,165 ആയി
  • പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പൗരന്മാർക്ക് യാത്രാ നിരോധനം
UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി

യു.എ.ഇ:  ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർദ്ധനവിനും ഒമിക്‌റോൺ വേരിയന്റിന്റെ ഭീഷണിക്കും ഇടയിൽ വാക്സിനെടുക്കാത്തവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടിൽ യു.എ.ഇ.  പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പൗരന്മാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 10 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യു.എ.ഇ അധികൃതർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. അതിനൊപ്പം തന്നെ വാക്സിൻ എടുത്ത പൗരന്മാർക്ക് രാജ്യത്തിന്റെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്.

Also ReadQatar Covid Report: ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്കയിൽ പ്രവാസികൾ

എങ്കിലും കോവിഡ് -19 വാക്സിൻ എടുക്കുന്നതിൽ നിന്ന് വൈദ്യശാസ്ത്രപരമായി ഒഴിവാക്കപ്പെട്ട വ്യക്തികൾ, മെഡിക്കൽ, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് രാജ്യം യാത്ര അനുവദിക്കും.

Also ReadOmicron: ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഒമാനിൽ വാക്സിൻ നിർബന്ധമാക്കി

യുഎഇ കോവിഡ് കണക്ക്

ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം, ശനിയാഴ്ച, യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,556 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 764,493 ആയി. ഒരു മരണവും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ മരണസംഖ്യ 2,165 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News