തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധം സമയം ശക്തമാക്കാൻ യുഡിഎഫ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കാൻ ഇന്ന് മാർച്ച് 21 ചൊവ്വാഴ്ച ചേർന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനമായി. നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതക്കാലത്തേക്ക് പിരിഞ്ഞിരുന്നു. ഇതെ തുടർന്നാണ് സമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ  സത്യാഗ്രഹ സമരം ആരംഭിച്ചതോടെ നടപടിക്രമങ്ങൾ വെട്ടിക്കുറക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന പ്രമേയം അവതരിപ്പിച്ചത്.


ALSO READ : Kerala Assembly Session: നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു, ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാൽ അതിന് വഴങ്ങേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ്


അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ്, ഉമ തോമസ് എന്നിവരാണ് നടുത്തളത്തിൽ സത്യാഗ്രഹം ആരംഭിച്ചത്. അതേസമയം സർക്കാരും സ്പീക്കറും പ്രതിഷേധിച്ച പ്രതിപക്ഷത്തെ മാറിമാറി അവഹേളിക്കുകയായിരുന്നെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.സഭയ്ക്ക് അകത്ത് ആദ്യം സത്യാഗ്രഹം ഇരുന്നത് ഇ.എം.എസ് ആണ്. 2011-ൽ വി.എസും സത്യാഗ്രഹം ഇരുന്നു.


ഇതിനും മുമ്പും സഭാ തളത്തിൽ സത്യാഗ്രഹം ഇരുന്നിട്ടുണ്ട്.ഞാൻ തീരുമാനിക്കുമെന്ന് ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാൽ അതിന് വഴങ്ങേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.