തിരുവനന്തപുരം: റവന്യു ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംകൊള്ളയിൽ ജൂഡീഷ്യൽ അന്വേഷണം (Judicial Investigation) ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ സമാധാനം പറഞ്ഞേ തീരൂവെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വനം മാഫിയക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണ് സര്‍ക്കാര്‍ നൽകിയത്. മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ (Tree felling case) പ്രതികൾ ബന്ധപ്പെട്ടതിന് വരെ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ വനം മന്ത്രിയുടെ സ്റ്റാഫിന് പ്രതികളുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനം ആണെന്നും കബളിപ്പിക്കപ്പെട്ട ആദിവാസികൾക്കെതിരെ പോലും കേസെടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് (Opposition leader) പറഞ്ഞു. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് യുഡിഎഫ് പുറകോട്ടില്ല. മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും വരെ പങ്കുണ്ടെന്നിരിക്കെ നീതി കിട്ടും വരെ പ്രതിഷേധമെന്ന നിലപാടിലാണ് പ്രതിപക്ഷം.


ALSO READ: Forest robbery case: മുട്ടിൽ മരം മുറിക്കേസിലെ പ്രതി മുൻ വനം മന്ത്രി കെ രാജുവിന്റെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം


കൃഷിക്കാർക്ക് വേണ്ടി ഇറക്കിയ ഉത്തരവാണെങ്കിൽ പിന്നെ അത് എന്തിന് പിൻവലിച്ചുവെന്ന് കോൺഗ്രസ് നേതാവ് പിടി തോമസ് ചോദിച്ചു.  കൊള്ളക്കാർ ആവശ്യത്തിന് മരം മുറിച്ചു കഴിഞ്ഞപ്പോഴാണ് ഉത്തരവ് പിൻവലിച്ചത്. സികെ ശശീന്ദ്രൻ  ഈട്ടി മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വയനാട് ജില്ലയിലെ റിസർവ് ചെയ്ത മരങ്ങൾ മുറിക്കാൻ വേണ്ടി നൽകിയ നിവേദനമാണ് ശശീന്ദ്രൻ കൈമാറിയത്. 


മരം മുറിച്ച് കടത്തിയ ആളെ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചത് എന്തിനെന്ന് മന്ത്രി പറയണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കേസ് എടുക്കണം. എത്ര ചെക്ക് പോസ്റ്റ് കടന്നാണ് ഈട്ടിത്തടി കൊച്ചി കരിമുകളിലെത്തിയത്. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഇക്കാര്യത്തിൽ ഉത്തരം പറയണമെന്നും പിടി തോമസ് പറഞ്ഞു.


ALSO READ: Forest robbery case: മുട്ടിൽമരംമുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും


അതേസമയം മരം മുറി കേസിലെ പ്രതികൾ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ച് ധാരണയില്ലെന്നാണ് മുൻ മന്ത്രി കെ രാജുവിന്റെ പ്രതികരണം. പ്രതികളിൽ ആരെങ്കിലും ഓഫീസുമായി ബന്ധപ്പെട്ടിരുന്നോ എന്ന് അറിയില്ല.  ആർക്കെങ്കിലും ഓഫീസിൽ നിന്ന് മറുപടി കൊടുത്തിരുന്നോ എന്നും അറിയില്ല.  അത് ശ്രീകുമാറിനേ അറിയൂവെന്നും കെ രാജു പറഞ്ഞു.  മുറിച്ച മരം തിരിച്ചു പിടിക്കാനാണ് നിർദേശം നൽകിയതെന്നാണ് മുൻ വനം മന്ത്രിയുടെ വിശദീകരണം.


മുട്ടിൽ മരംമുറിക്കേസിലെ പ്രതി (Tree felling case accused) റോജി അഗസ്റ്റിൻ വിളിച്ചിരുന്നുവെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ സമ്മതിച്ചു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം. ഡിഎഫ്ഒയെ മാറ്റണമെന്ന് റോജി അഗസ്റ്റിൻ മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു.


ALSO READ: Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


ഓഫീസ് നമ്പറിലാണ് വിളിച്ചത്. അതുകൊണ്ട് വിളിച്ചതിന്റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോൾ എടുക്കാനാകില്ല. മിസ്ഡ് കോളാണ് വന്നത്. അത്തരം ഏത് കോള് കണ്ടാലും തിരിച്ച് വിളിക്കാറുണ്ട്. അങ്ങനെയാണ് റോജിയേയും വിളിച്ചത്. ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോ എന്നും ശ്രീകുമാര്‍ ചോദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.