Kochi: കൊച്ചി മത്സ്യ ബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് Union Budget 2021 ൽ കേന്ദ്ര മന്ത്രി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. അത് കൂടാതെ കേരളത്തിലെ നിരവധി മേഖലകളുടെ വികസനത്തിന് Union Budget ൽ തുക നീക്കിവെച്ചിട്ടുണ്ട്. അതിൽ കേരളത്തിലെ ദേശിയ പാത വികസനവും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വിപുലീകരണവും ഉൾപ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ റോഡുകളുടെ വികസനത്തിന് 65,000 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. ഇതിൽ 600 കിലോമീറ്റർ ദൂരമുള്ള മുംബൈ - കന്യാകുമാരി പാത, കൊല്ലം - മധുര (Kollam) ദേശീയ പാത എന്നിവ ഉൾപ്പെടെ തമിഴ്‌നാടിന്റെ റോഡ് വികസനത്തിന് 1.03 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ബംഗാളിന് അനുവദിച്ചിരിക്കുന്നത് 25000 കോടിയാണ് (Crore). ഇതിൽ ദേശിയ പാത വികസനത്തിനാണ് ഊന്നൽ നല്കിയിട്ടുള്ളത്. 675 കിലോമീറ്റർ ദേശീയപാത ബംഗാളിൽ വികസിപ്പിക്കും. റെയിൽ വേയുടെ (Railway) വികസനത്തിന് 1.10 ലക്ഷം കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.


ALSO READ: Union Budget 2021 Live Update: കേരളത്തിനായി Road, Metro, തുറമുഖ വികസനങ്ങൾ; Nirmala Sitharaman ന്റെ ബജറ്റ് അവതരണം ആദ്യ മണിക്കൂർ പിന്നിട്ടു


കൊച്ചി മെട്രോയുടെ (Kochi Metro) രണ്ടാംഘട്ടത്തിന് Union Budget 2021 ൽ 1,967 കോടി  രൂപയാണ് വകയിരിത്തിയിരിക്കുന്നത്.  കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ  നടക്കുക. 


ALSO READ:  Union Budget 2021: സ്വകാര്യ വാ​ഹനങ്ങൾ 20 വർഷം വരെ ഉപയോ​ഗിക്കാം, Scrap നയത്തിൽ ഇളവ്


ആരോഗ്യ മേഖലയുടെ വിഹിതം 137% വർധിപ്പിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 2.23 ലക്ഷം കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് (Health) മാത്രമായി നീക്കിവെച്ചിരിക്കുന്നത്. ഇതിന് പുറമെ കോവിഡ് വാക്‌സിനായി (Covid Vaccine) 35,000 കോടി രൂപ വകയിരുത്തുകയും  പുതിയ രണ്ട് വാക്‌സിനുകൾ കൂടി വിപണിയിലെത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തു.  ഇന്ത്യ കോവിഡ് പോരാട്ടത്തിൽ വിജയിച്ചുവെന്ന് മാത്രമല്ല നൂറോ അതിലധികമോ രാജ്യങ്ങളെ കൂടി സംരക്ഷിക്കുകയും ചെയ്തുവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. കുറഞ്ഞ മരണനിരക്കും സജീവ കേസുകളുടെ കുറവുമാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുവാൻ സഹായിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.