കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.
കേരളത്തിന്‍റെ സ്വന്തം മെട്രോ ലാഭത്തിലാണെന്ന് സൂചനകള്‍. ഒരു നിശ്ചിത കാലയളവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊച്ചി മെട്രോയുടെ നഷ്ടം കുറഞ്ഞു വരുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി എ. പി. എം മുഹമ്മദ് ഹനീഷ് സൂചിപ്പിക്കുന്നു.
വിവാഹദിവസം ബ്ലോക്കില്‍ കുരുങ്ങി മുഹൂര്‍ത്തം തെറ്റിയാല്‍, ആജീവനാന്തം അതിന്‍റെ പഴി കേള്‍ക്കേണ്ടി വരും. അത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത് പാലക്കാട് സ്വദേശിയായ രഞ്ജിത്തിനായിരുന്നു. എന്നാല്‍, ബ്ലോക്കില്‍ കിടക്കാതെ, രഞ്ജിത്തും ബന്ധുക്കളും നേരെ കൊച്ചി മെട്രോ പിടിച്ച് മുഹൂര്‍ത്തം തെറ്റാതെ മണ്ഡപത്തിലെത്തി. അങ്ങനെ, മെട്രോയ്ക്കൊപ്പം കൊച്ചിയിലെത്തുന്നവരും സ്മാര്‍ട്ടാവുകയാണ്.
പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടം രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
കാത്തിരിപ്പിന് വിരാമമിട്ട് നഗരഹൃദയത്തിലേക്ക് കൊച്ചി മെട്രോ ഇന്ന് കുതിച്ചെത്തും. പുതിയ പാത ഉദ്ഘാടനം ചെയ്യാനുള്ള കെഎംആർഎൽന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. പിന്നീട് മഹാരാജാസ് വരെ മെട്രോയില്‍ യാത്ര.
കൊച്ചിനഗര ഹൃദയത്തിലേക്ക് മെട്രോ കുതിച്ചെത്താൻ ഇനി രണ്ട് ദിവസം മാത്രം. പുതിയ പാതയുടെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. വ്യത്യസ്തമായ ഒരു സമ്മാനമാണ് ആദ്യ ദിനത്തില്‍തന്നെ യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ വരുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ നഗരഹൃദയത്തിലൂടെ ഓടിത്തുടങ്ങും. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്ന സർവീസ് ഇനി മഹാരാജാസ് വരെ നീളുകയാണ്.