കോഴിക്കോട്: യൂണിയന്‍ നേതാവിന്‍റെ ഭീഷണിയ്ക്ക് വഴങ്ങാതെ ജോലി തന്നെ രാജിവച്ച മെഡിക്കല്‍ കോളേജ് നഴ്സിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. നഴ്സുമാരുടെ കുറവ് കാരണം പ്രവര്‍ത്തനം തെറ്റിയ കോഴിക്കോട് (Kozhikode) മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം എന്നതാണ് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | 'നല്ല സുഖം തോന്നുന്നു'; വൈറ്റ്ഹൗസ് ബാൽക്കണിയിൽ മാസ്കില്ലാതെ ട്രംപ്


ആശുപത്രി വികസന സമിതി സര്‍ജറി വാര്‍ഡ്‌ 15ല്‍ നിയമിച്ച സ്റ്റാഫ് നഴ്സ് അഞ്ജു ജോസിനാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. സൂപ്രണ്ട് ഓഫീസില്‍ ജോലി ചെയ്യുന്ന യൂണിയന്‍ നേതാവ് വാര്‍ഡില്‍ വന്നപ്പോള്‍ തിരിച്ചറിയാതെ പെരുമാറിയതാണ് കാരണം. വാര്‍ഡിലെത്തിയ നേതാവ് നഴ്സിനോട് 'ഹെഡ് ഉണ്ടോ' എന്ന് ചോദിച്ചപ്പോള്‍ 'ഏത് ഹെഡ്?' എന്ന് അഞ്ജു തിരിച്ചു ചോദിക്കുകയായിരുന്നു.


ALSO READ | UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു: സ്വപ്ന സുരേഷ്


രോഗിയുടെ കൂട്ടിരുപ്പുകാരനാണ് എന്ന് കരുതിയായിരുന്നു അഞ്ജുവിന്റെ മറുചോദ്യം. ഇതിനുപിന്നാലെ തന്നെ ബഹുമാനിക്കാതെ തര്‍ക്കുത്തരം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി നഴ്സിനോട് തട്ടിക്കയറുകയും ജോലി കഴിഞ്ഞ് ഓഫീസില്‍ വന്നു കാണണമെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് നഴ്സിംഗ് സൂപ്രണ്ടും രംഗത്തെത്തി. നേതാവിനെ ചെന്ന് കണ്ടു പ്രശ്നം പരിഹരിക്കാനായിരുന്നു ഹെഡ് നഴ്സിന്റെ ഉപദേശം.


ALSO READ | മാനദണ്ഡം എല്ലാവർക്കും ഒരുപോലെ ബാധകമാകണം: കെ വി തോമസ്


നേതാവിനെ ചെന്ന് കണ്ട് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അഞ്ജു ജോലി ഉപേക്ഷിക്കുകയായിരുന്നു. ഐഡി കാര്‍ഡ് ധരിക്കാതെ വന്നതിനാലാണ് ജീവനക്കാരനെന്നു തിരിച്ചറിയാതെയിരുന്നതെന്നും സഹപ്രവര്‍ത്തകര്‍ പോലും കൂടെ നില്‍ക്കാത്തതില്‍ വേദനയുണ്ടെന്നും അഞ്ജു പറഞ്ഞു. ചിലര്‍ക്ക് വിധേയപ്പെട്ടു നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് അഞ്ജു പറയുന്നു.