Washington: COVID 19 ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പരിശോധന ഫലം നെഗറ്റീവ് ആകും മുന്‍പ് ആശുപത്രി വിട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഇപ്പോഴിതാ, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ ശേഷം ട്രംപ് (Donald Trump) നടത്തിയ ആദ്യ പൊതുപ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വൈറ്റ് ഹൗസിന്റെ ബാല്കണിയില് നിന്നുമായിരുന്നു ട്രംപിന്റെ പൊതുപ്രസംഗം. നൂറുകണക്കിന് വരുന്ന റിപ്പബ്ലിക്കന്‍ അനുഭാവികളെ അഭിസംബോധന ചെയ്തായിരുന്നു ട്രംപിന്റെ പ്രസംഗം.
US President Election: കമലയെ 'Monster' എന്ന് പരിഹസിച്ചും മൈക്ക് പെന്‍സിനെ പിന്തുണച്ചും ട്രംപ്
രാജ്യചരിത്രത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിതെന്നും നിങ്ങള്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം അനുഭാവികളോട് പറഞ്ഞു. കൂടാതെ രാജ്യം ഭയാനകമായ ചൈനീസ് വൈറസിനെ ജയിക്കുമെന്നു നിങ്ങള്‍ അറിയണമെന്നും താന്‍ ജനങ്ങളെ സ്നേഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 'എനിക്ക് നല്ല സുഖം തോന്നുന്നു. കൊറോണ വൈറസ് (Corona Virus) അപ്രത്യക്ഷമാകും. ശക്തമായ മരുന്നുകള്‍ നമ്മള് ഉത്പാദിപ്പിക്കുകയാണ്. നല്ല ചികിത്സ നല്കി രോഗികളെ സുഖപ്പെടുത്തുന്നു.' -ട്രംപ് വ്യക്തമാക്കി.
ആദ്യം Trump കോവിഡ് മുക്തനാകട്ടെ, അതിനു ശേഷമാകാം സംവാദ൦, എതിര്‍പ്പുമായി ജോ ബൈഡന്
റെക്കോര്‍ഡ് സമയത്ത് കൊറോണ വൈറസിനെതിരായ വാക്സിന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപി(Melania Trump)നും കഴിഞ്ഞയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കായി സൈനീക ആശുപത്രിയിലേക്ക് മാറ്റിയ ട്രംപ് നാല് ദിവസത്തിനു ശേഷം തിങ്കളാഴ്ചയാണ് തിരികെ വൈറ്റ് ഹൗസിലെത്തിയത്.