ന്യൂഡല്‍ഹി:തിരുവനന്തപുരം വിമാനത്തവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്ന സംസ്ഥാന 
സര്‍ക്കാരിനും കോണ്‍ഗ്രസിനും മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ  നടത്തിപ്പ് കൈമാറുന്നത് സംബന്ധിച്ച  തീരുമാനമെടുക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെയും 
പങ്കാളിയാക്കിയിരുന്നു വെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി,
കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻക്വോട്ട് ചെയ്ത തുക അദാനിയേക്കാള്‍ 19.64 ശതമാനം കുറവായിരുന്നു എന്ന കാര്യവും മുരളീധരന്‍ 
ചൂണ്ടിക്കാട്ടി,


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:തിരുവനന്തപുരം വിമാനത്താവളം;സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത് വൻ അഴിമതിയെന്ന്‍ കെ.സുരേന്ദ്രൻ!



ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്ന വ്യവസ്ഥ കേരള സർക്കാരും അംഗീകരിച്ചിരുന്നു. 
തീരുമാനം എടുത്തത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ്.അതുകൊണ്ട് കേന്ദ്രം ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് പറയുന്നത് തെറ്റാണ്.എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി,
സംസ്ഥാനത്ത്  രണ്ട് വിമാനത്താവളങ്ങളുടെ ഉടമസ്ഥത തന്നെ സ്വകാര്യ മേഖലയിലല്ലേ ? കൊച്ചി വിമാനത്താവളത്തിൽ സംസ്ഥാനസർക്കാരിന് 32 ശതമാനവും 
കണ്ണൂർ വിമാനത്താവളത്തിൽ 30 ശതമാനവും മാത്രമാണ് പങ്കാളിത്തം. എന്തായാലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ അപഹാസ്യമായ 
നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത്  നിന്നുണ്ടായതെന്ന് പറയാതെ തരമില്ല എന്നും കേന്ദ്രമന്ത്രി അഭിപ്രായപെട്ടു,
ദയവു ചെയ്ത് തിരുവനന്തപുരത്തിൻ്റെ വികസനത്തിന് തുരങ്കം വയ്ക്കരുത് എന്നും കേന്ദ്രമന്ത്രി ഇരു മുന്നണികളോടും അഭ്യര്‍ഥിച്ചു.