തിരുവനന്തപുരം:  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്ന വാർത്തകളിലൊന്നാണ് നടൻ ഉണ്ണിമുകുന്ദൻറെ രാഷ്ട്രീയ പ്രവേശനം.  പല വാട്സാപ്പ് ഗ്രുപ്പുകളിലും പരസ്യമായും രഹസ്യമായും ഇത് ചർച്ചയായിരുന്നു. എന്നാൽ ഉണ്ണിമുകുന്ദൻ തന്നെ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കി. തൻറെ സാമൂഹിക മാധ്യമ അക്കൌണ്ടുകളിലാണ് താരം ഇത് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ പ്രവേശനം എന്നത് വ്യാജ വാർത്തയാണ്. താനിപ്പോൾ ഗാന്ധർവ ജൂനിയർ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിലാണെന്നും,  ലോംഗ് ഷെഡ്യൂളിലാണ് താനെന്നും ഉണ്ണി തൻറെ സാമൂഹിക മാധ്യമ പേജിൽ പോസ്റ്റ് ചെയ്യുന്നു. ഇംഗ്ലീഷിലെ പോസ്റ്റിൻറെ പരിഭാഷ ചുവടെ.


 



Also Read: Khajuraaho Dreams: '​'ഗ്രാമങ്ങളുടെ ഇന്ത്യ നമ്മൾ കണ്ടെത്തണം അളിയാ''; 'ഖജുരാഹോ ഡ്രീംസി'ന്റെ തകർപ്പൻ ടീസർ


രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്ത വ്യാജമാണ്. ഗാന്ധർവ ജൂനിയറിൻറെ ഷൂട്ടിംഗ് തിരക്കിലാണ്. ഇതൊരു ലോംഗ് ഷെഡ്യൂളാണ്. ഇത്തരം വാർത്തകൾ എയർ ചെയ്യുന്നത് മുൻപ് അതിൻറെ നിജസ്ഥിതി ചെക്ക് ചെയ്യാൻ മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നു.

പലവട്ടം ഇത് ആവർത്തിക്കേണ്ടി വരുന്നതിൽ പ്രശ്നമുണ്ട്. രാഷ്ട്രീയക്കാർ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെ പറ്റി നല്ല ബോധ്യമുണ്ട്. അവരോട് ഇപ്പോഴും ബഹുമാനമുണ്ട്. രാഷ്ട്രീയ പ്രവർത്തനം നിസ്സാരമായി കാണുന്നില്ല- ഉണ്ണി മുകുന്ദൻ തൻറെ പോസ്റ്റിൽ പറയുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ