കൊല്ലം:ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജ് പോലീസിന് നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


പായസത്തിലും ജ്യുസിലുമായി പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി മയക്കുമരുന്ന് കലര്‍ത്തി നല്കുകയായിരുന്നു.


പാമ്പ് കടിച്ചത് ഉത്ര അറിയാതെ പോയത് അതുകൊണ്ടാകാം എന്നും പോലീസ് കരുതുന്നു.


ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.


ഉത്രയെ കൊല്ലാനായി നടത്തിയ ആദ്യ ശ്രമത്തില്‍,അണലിയെ കൊണ്ട് കടിപ്പിച്ചപ്പോഴും മയക്ക് ഗുളിക നല്‍കിയതായി സൂരജ് മൊഴി നല്‍കി.
അന്ന് സൂരജിന്‍റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് മയക്കുമരുന്ന് ചേര്‍ത്തത്.
തുടര്‍ന്ന് അണലിയെ ഉത്രയുടെ ശരീരത്തിലേക്ക് വിടുകയും അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിക്കുകയും ആയിരുന്നു.
എന്നാല്‍ ആ ശ്രമത്തില്‍ ഉത്രയെ കൊലപ്പെടുത്താന്‍ കഴിഞ്ഞില്ല.


Also Read:ഉത്രയുടെ കൊലപാതകം;ഭര്‍ത്താവ് സൂരജടക്കം രണ്ട് പേര്‍ അറസ്റ്റില്‍!


 


രണ്ടാമത് ലക്ഷ്യം നിറവേറ്റിയത് അഞ്ച് വയസുള്ള മൂര്‍ഖനെ ഉപയോഗിച്ചാണ്.
അതേസമയം ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കോടഞ്ഞിട്ടു എന്ന് സൂരജ് സമ്മതിക്കുന്നു.എന്നാല്‍ 
പാമ്പ് ഉത്രയെ കടിക്കുന്നത് കണ്ടില്ല എന്നും ചീറ്റുന്ന ശബ്ദം കേട്ടില്ല എന്നുമാണ് മൊഴി നല്‍കിയത്.


Also Read:അവനെ വീട്ടിൽ കയറ്റരുത് ! തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ, താൻ കൊന്നിട്ടില്ലെന്ന് സൂരജ്


 


അതിനിടെ  മയക്കുമരുന്ന് ഉത്രയ്ക്ക് നല്‍കി എന്ന സൂരജിന്‍റെ മൊഴിയെതുടര്‍ന്ന്‍ പോലീസ് അടൂരിലെ കടയിലെത്തി തെളിവെടുപ്പ് നടത്തി.