കൊല്ലം:കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജ്,സുഹൃത്ത് സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്രയെ കൊലപെടുത്തിയത് സാമ്പത്തിക ലാഭത്തിനാണ്,ഉത്രയെ രണ്ട് തവണ പാമ്പ് കടിക്കുന്നത് സുരേഷ് നോക്കി നിന്നു,
ഭാര്യയെ കൊല്ലാന്‍ പാമ്പിനെ പണം കൊടുത്ത് വാങ്ങി,പാമ്പിനെ കൈകാര്യം ചെയ്യാന്‍ സൂരജിനറിയാമെന്നും റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
ആദ്യം അണലിയെ ഉപയോഗിച്ച് കൊലപെടുത്താനുള്ള ശ്രമം പരാജയപെടുകയായിരുന്നു,കൊലപാതകം വിചിത്രമായ ശൈലിയിലെന്നാണ് റൂറല്‍ എസ്പി പറഞ്ഞത്.
ഉത്രയുടെ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ സുരേഷ് പാമ്പ് പിടുത്തക്കാരനാണ്,ആദ്യം അണലിയെ ഉപയോഗിച്ചും പിന്നീട് കരിമൂര്‍ഖനെ
ഉപയോഗിച്ചുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇതില്‍ രണ്ടാമത്തെ ശ്രമത്തില്‍ ഉത്ര കൊലപ്പെടുകയായിരുന്നു.
സുരേഷില്‍ നിന്ന് പണം നല്‍കിയാണ് സൂരജ് പാമ്പിനെ കൊലപാതകത്തിനായി വാങ്ങിയത്.
ഉറക്കത്തില്‍ ഉത്രയുടെ ശരീരത്തിലേക്ക് പാമ്പിനെ കൊടഞ്ഞിട്ട് കടിപ്പിക്കുകയായിരുന്നു.
പാമ്പിനെ ബാഗിനകത്ത് കുപ്പിയിലാക്കിയാണ് സൂക്ഷിച്ചത്.മൂന്ന് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് കൊലപാതകം.
അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്ന സുരേഷാണ് സൂരജിന് പാമ്പിനെ നല്‍കിയത്.
Also Read:ഉത്രയെ കൊല്ലാന്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത് 10,000 രൂപയ്ക്ക്!
കൊലപാതകത്തില്‍ ഒന്നാം പ്രതി ഉത്രയുടെ ഭര്‍ത്താവ് സൂരജാണ്,രണ്ടാം പ്രതി സൂരജിന് പാമ്പിനെ നല്‍കിയ സുരേഷാണ്.
ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.
അടച്ചിട്ട എസി പ്രവര്‍ത്തിക്കുന്ന മുറിയില്‍ പാമ്പ് എങ്ങനെ എത്തി എന്ന് സംശയം പ്രകടിപ്പിച്ച് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന്
പരാതി നല്‍കി,പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിചിത്രമായ രീതിയില്‍ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.