തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തെ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ താന്‍ തന്നെയാണ് വെല്ലുവിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ തള്ളി കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പീക്കറോട് പ്രോസിക്യൂഷൻ അനുമതി ചോദിച്ച വേളയിൽ അസംബ്ലി സെക്രട്ടറിയേറ്റ് ഈ വിഷയം പരിശോധിച്ച് അന്നത്തെ സ്പീക്കർ തള്ളി കളഞ്ഞതാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഇതേ ആവശ്യവുമായി സമർപ്പിച്ച ഹർജികൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളി കളഞ്ഞതാണ്. നാല് വർഷം മുമ്പ് നടന്ന കാര്യത്തിന് ഇതുവരെ കേസ് എടുക്കാതെ ഇപ്പോൾ ഈ കേസ് എടുത്തതിന്റെ കാര്യമെന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.


ALSO READ: ബംഗാളി ചായ്‌വാല തുറന്നു പ്രവർത്തിക്കും; ഈടാക്കിയ പിഴ 7000


യുഎസില്‍ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ താന്‍ പേടിച്ചു പോയെന്ന് പറയണമെന്നും അദ്ദേഹം സമാധാനിച്ചോട്ടെ എന്നും വി.ഡി സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പിരിവ് മറയ്ക്കാനുള്ള ശ്രമമാണ് ഈ കേസ്. തന്റെ വിദേശ യാത്രകളെല്ലാം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് തനിയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പറവൂര്‍ മണ്ഡലത്തിലെ 'പുനര്‍ജനി' പദ്ധതിയ്ക്ക് വിദേശത്ത് നിന്ന് പണം പിരിച്ചെന്ന പരാതിയിലാണ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. 


അതേസമയം, കോൺ​ഗ്രസിനുള്ളിൽ തനിയ്ക്കെതിരെ നടക്കുന്ന പടയൊരുക്കത്തെ കുറിച്ചു വി.ഡി സതീശൻ പ്രതികരിച്ചു. തനിയ്ക്കെതിരെ പടയൊരുക്കം നടത്തിയത് തന്റെ നേതാക്കൾ തന്നെയാണ്. അവർ സി പി ഐ എമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. താൻ ഒരിക്കലും ഗ്രൂപ്പിനെതിരല്ല. പക്ഷേ, പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 


പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തനിയ്ക്ക് ഉണ്ടെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോ എന്ന് യോഗം കൂടിയവര്‍ ആലോചിക്കട്ടെ. എല്ലാവരും ആത്മപരിശോധന നടത്തട്ടെയെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.