കാസർഗോഡ്: തൃക്കരിപ്പൂരിൽ പഞ്ചായത്ത് അധികാരികൾ അടപ്പിച്ച ബംഗാളി ദമ്പതികളുടെ ചായക്കട തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. പഞ്ചായത്ത് മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അനുസരിച്ച് പിഴ അടച്ചശേഷം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. പഞ്ചായത്ത് പറയുന്ന നിബന്ധനകൾ എഴുതി ഒപ്പിട്ടു നൽകണം.
ഏറെ വിവാദങ്ങൾക്ക് ശേഷം തൃക്കരിപ്പൂർ ടൗണിലെ ബംഗാളി ചായ്‌വാല എന്ന പെട്ടിക്കട തുറന്നു പ്രവർത്തിക്കാൻ പഞ്ചായത്ത് അനുമതി നൽകി. മൂന്നുമണിക്ക് ശേഷമേ ചായക്കട തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്ന് പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം എഴുതിക്കൊടുത്തതിന് ശേഷമാണ് കട തുറക്കാന്‍ അനുമതി നല്‍കിയത്. ഇവരിൽ നിന്നും 7000 രൂപ പിഴയും ഈടാക്കി.
ടൗണിന് സമീപത്തുള്ള തട്ടുകടകള്‍ വൈകുന്നേരം 3 മണിക്ക് ശേഷം മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന പൊതുധാരണ തെറ്റിച്ചതിനാലാണ് കട അടപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ആറുമാസം മുമ്പാണ് കൊൽക്കത്ത സ്വദേശികളായ ബിജയിയും ലക്ഷ്മിയും ബംഗാളി ചായ്‌വാല എന്ന പേരിൽ തൃക്കരിപ്പൂർ ടൗണിനോട് ചേർന്ന് തട്ടുകടയിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...