വള്ളിക്കോട് ശർക്കര അന്യംനിന്നുപോയിട്ടില്ല; വീണ്ടും വിപണിയിലെത്തിക്കാൻ ഈ ചെറുപ്പക്കാരന്
ഒരു കാലത്ത് കരിമ്പ് കൃഷിക്കും ശർക്കര നിർമ്മാണത്തിനും ഏറെ പ്രശസ്തമായിരുന്ന സ്വന്തം ഗ്രാമത്തിന്‍റെ കാർഷിക പൈതൃകം തിരികെ പിടിക്കാനുള്ള ശ്രമമാണ് വള്ളിക്കോട് സ്വദേശി ശരത് സന്തോഷ് എന്ന യുവസംരംഭകന് ശർക്കര നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ പ്രേരണയായത്.
പത്തനംതിട്ട: ഒരു കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന വള്ളിക്കോട് ശർക്കരയെ വീണ്ടും വിപണിയിലെത്തിക്കാനൊരുങ്ങി യുവ സംരംഭകൻ. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ശരത് സന്തോഷാണ് നാടിന്‍റെ കാർഷിക പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങിയത്.
ഒരു കാലത്ത് കരിമ്പ് കൃഷിക്കും ശർക്കര നിർമ്മാണത്തിനും ഏറെ പ്രശസ്തമായിരുന്ന സ്വന്തം ഗ്രാമത്തിന്‍റെ കാർഷിക പൈതൃകം തിരികെ പിടിക്കാനുള്ള ശ്രമമാണ് വള്ളിക്കോട് സ്വദേശി ശരത് സന്തോഷ് എന്ന യുവസംരംഭകന് ശർക്കര നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ പ്രേരണയായത്.
ശരത് സന്തോഷ് തൻ്റെ ആഗ്രഹം അറിയിച്ചതോടെ കൃഷി വകുപ്പും ഗ്രാമ പഞ്ചായത്ത് അധികൃതരും വലിയ പിൻതുണയാണ് നൽകിയത്. ആദ്യ ഘട്ടമായി ശരത്ത് സ്വന്തമായുള്ള ഒന്നര ഏക്കർ സ്ഥലത്ത് കരിമ്പ് ക്യഷി ആരംഭിച്ചു. പിന്നാലെ തമിഴ്നാട് തേനിയിൽ നിന്നും തൊഴിലാളികളെ വരുത്തി 21 പാട്ട കരിമ്പിൻ നീര് ഉൾക്കൊള്ളാൻ ശേഷിയുള്ള ചെമ്പ് നിർമ്മിച്ചു.
തുടർന്ന് അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ആദ്യ ഘട്ടമായി സ്വന്തം കൃഷിയിടത്തിലെ കരിമ്പ് ഉപയോഗിച്ച് ശർക്കര നിർമ്മാണം ആരംഭിച്ചു. ഭാവിയിൽ കരിമ്പ് കൃഷിക്ക് കൂടുതൽ ആളുകൾ മുന്നോട്ട് വരുമെന്നാണ് ശരത് സന്തോഷിന്‍റെ പ്രതീക്ഷ.
Read Also: MB Rajesh: സ്പീക്കർ എംബി രാജേഷ് ഇന്ന് രാജിവെക്കും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
വള്ളിക്കോട് പഞ്ചായത്ത് കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ശരത് സന്തോഷിൻ്റെ ചക്കിൽ ഉത്പ്പാദിപ്പിക്കുന്ന ശർക്കര വള്ളിക്കോട് ശർക്കര എന്ന ബ്രാൻ്റിൽ വിപണിയിലെത്തിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ മോഹനൻ നായർ പറഞ്ഞു. നാടിന്റെ പഴയ ശർക്കര ഗ്രാമം എന്ന അറിയപ്പെട്ടിരുന്ന നാമം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...