ആലുവ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ അഖില കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ല ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ച ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരെ തിരിച്ചറിഞ്ഞത്.


പതിനേഴ്‌ പേര്‍ക്കൊപ്പം നിരത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. അഖിലയെ കൂടാതെ അയല്‍വാസിയും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും പൊലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.