മോൻസൺ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ പറ്റിയും അന്വേഷണം വേണം, VD Satheeshan
തങ്ങളുടെ ഇടപാടില്‍ രാഷ്ട്രീയക്കാർ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന്‍ ടിവി ചാനലില്‍ പറയുന്നതിന്റെ റെക്കോര്‍ഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ അത് മാറ്റി പറയുന്നു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെതിരെ (Monson Mavunkal) പരാതി നല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി.സതീശന്‍ (VD Satheeshan). മോൻസണ് പരാതിക്കാർ ഇത്രയും വലിയ തുക എന്തിനായിരിക്കും കൊണ്ടുപോയി നല്‍കിയത്. ഇവരുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും സതീശന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയോട് (Chief Minister) ആവശ്യപ്പെട്ടു.
മോൻസൺ പണം നല്‍കിയത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് പരാതിയുണ്ടെന്ന മന്ത്രി പി.രാജീവിന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടത്. ഈ പരാതി തന്നെ തട്ടിപ്പാണെന്ന് പറഞ്ഞ സതീശന്‍ സുധാകരന്‍ അന്ന് എംപിയല്ലെന്നും വ്യക്തമാക്കി.
തങ്ങളുടെ ഇടപാടില്‍ രാഷ്ട്രീയക്കാർ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന്‍ ടിവി ചാനലില്‍ പറയുന്നതിന്റെ റെക്കോര്‍ഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ അത് മാറ്റി പറയുന്നു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
പലരും തട്ടിപ്പ് ആണെന്ന് അറിയാതെ മോൻസൺ മാവുങ്കലിന്റെ അടുത്ത് പോയിട്ടുണ്ടാകും. അയാൾക്കൊപ്പം നിന്ന് ഫോട്ടോയും എടുത്തിട്ടുണ്ടാകും. ഒരു ഡോക്ടർ എന്ന നിലയ്ക്കും കോടികളുടെ പുരാവസ്തുക്കൾ ശേഖരിച്ചുവെക്കുന്നുവെന്ന നിലയ്ക്കുമാണ് മോൻസൺ തട്ടിപ്പ് നടത്തിയിട്ടുള്ളത്.
Also Read: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി
മോൻസൺ കോസ്‌മെറ്റിക്‌സ് സര്‍ജന്‍ ആണെന്ന് കരുതി സിനിമാ താരങ്ങള്‍ ഉള്‍പ്പടെ അറിയപ്പെടുന്ന ധാരാളം ആളുകള്‍ പോയിട്ടുണ്ട്. കോസ്‌മെറ്റിക് ചികിത്സക്ക് പോകുന്നത് ഒരു കുറ്റമല്ല. നമ്മള്‍ പോകുന്നില്ലെങ്കിലും നമ്മളുമായി ബന്ധമുള്ളവര്‍ പോകും. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പോകും. ഇയാൾ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നുവെങ്കിൽ ഈ താരങ്ങളില്‍ ആരെങ്കിലും അവരുടെ മുഖം കൊണ്ടുപോയി ഇയാളുടെ പക്കല്‍ നല്‍കുമായിരുന്നോയെന്നും സതീശന്‍ ചോദിച്ചു. യഥാര്‍ത്ഥ ഡോക്ടറാണെന്ന് കരുതി എല്ലാവരും പോകും അവരെ രാഷ്ട്രീയത്തിന്റെ പേരില്‍ അപമാനിക്കാനാണ് ശ്രമമെങ്കിൽ തിരിച്ചും അപമാനിക്കാം.
ഒരുപാട് തട്ടിപ്പുക്കാര്‍പ്രമുഖരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ പല സ്ഥലങ്ങളിലും പോകുമ്പോള്‍ ഒപ്പം നിന്ന് പലരും ഫോട്ടോയെടുക്കാറുണ്ട്. ഫോട്ടോ എടുപ്പിക്കാതിരിക്കാന്‍ മുഖ്യമന്ത്രി കുറേകൂടി ശ്രദ്ധിക്കാറുണ്ട്. എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്. വരുന്ന ആളുകളുടെ ജാതകം നോക്കിയല്ല ഫോട്ടോക്ക് നിന്നുകൊടുക്കാറുള്ളത്. നാളെ ഏതെങ്കിലും കേസില്‍ അവര്‍ പ്രതികളായാല്‍ നമ്മള്‍ അവരോടൊപ്പം ചിരിച്ചുകൊണ്ട നില്‍ക്കുന്ന ഫോട്ടോയാകും. ഇതിന്റെ പേരില്‍ ഇത്തരം കേസുകളില്‍ നമ്മളും പങ്കാളികളാണെന്ന് പറഞ്ഞാല്‍ എന്ത് അര്‍ത്ഥമാണുള്ളത്.
മന്ത്രിമാരുടേയും മുന്‍ മന്ത്രിമാരുടേയും കൂടെയുള്ള മോണ്‍സന്റെ (Monson) ഫോട്ടോ വന്നിട്ടുണ്ട്. ഞങ്ങളത് ഉയര്‍ത്തിക്കാട്ടുന്നില്ല. പൊതുപ്രവര്‍ത്തരുടെ ഇമേജ് വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. അത് ഏതെങ്കിലും ഒരു തട്ടിപ്പുക്കാരന്റെ കൂടെയുള്ള ഫോട്ടോ കാണിച്ച് ഇല്ലാതാക്കന്‍ പാടില്ലെന്നും സതീശന്‍ (Satheeshan) കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...