തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് സസ്‌പെൻഷനിലായ എഞ്ചിനിയർക്കെതിരെ അന്വേഷണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എസ്.ആർ.റ്റി.സി. സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെതിരെയാണ്  വിജിലൻസ് അന്വേഷണം. നടത്തണമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.


ALSO READ: KSRTC complex Kozhikode | കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയം; നിർമാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി


കോഴിക്കോട് ജില്ലയിലെ അടക്കം സ്റ്റാൻഡുകളുടെ നിർമ്മാണം വലിയ പ്രശ്നത്തിലാണ്. കെട്ടിടങ്ങളുടെ ബലക്ഷയം, തൂണുകളുടെ പ്രശനം എല്ലാം ഇതിൽ വലിയ ചോദ്യങ്ങളാണ്. മാവൂർ സ്റ്റാൻഡിൽ വലിയ നിർമ്മാണ പ്രശ്നങ്ങളാണ് ഉള്ളത്.


ALSO READ : Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും


ആലിഫ് ബിൽഡേഴ്സാണ് മാവൂർ കെ.എസ്.ആർ.ടി.സി ബിൽഡിംഗ് ഏറ്റെടുത്തത്. കെട്ടിടത്തിലെ നിർമ്മാണ പിഴവ് കണ്ടെത്തിയതോടെ ഇവർ കരാർ ഒഴിയുകയായിരുന്നു.


74.63 കോടി രൂപ മുടക്കിയാണ് മാവൂരിൽ വാണിജ്യ സമുച്ചയവും ബസ് സ്റ്റാൻ‍ഡും നിർമിച്ചത്.ബലക്ഷയം പരിഹരിക്കാൻ 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2015-ൽ നിർമ്മിച്ച കെട്ടിടമാണിത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.