K Sudhakaran: സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലന്‍സ്; നോട്ടീസ് അയച്ചു
KPCC President K Sudhakaran: വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റാണ് കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലൻസ്. വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റാണ് കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് ഡൽഹിയിലെത്തിയ സുധാകരൻ തന്നെയാണ് വിജിലൻസ് അന്വേഷണത്തെക്കുറിച്ച് വ്യക്തമാക്കിയത്.
സ്കൂൾ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലൻസ് നോട്ടീസ് നൽകി. സ്കൂൾ പ്രിൻസിപ്പലിനാണ് വിജിലൻസ് നോട്ടീസ് നൽകിയത്. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് ആവശ്യം. കെ സുധാകരന്റെ ഭാര്യയായ സ്മിത സുധാകരൻ കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു.
ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വിഡി സതീശനൊപ്പമാണ് കെ.സുധാകരൻ ഡൽഹിയിൽ എത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കുന്നതിനായാണ് എത്തിയത്. കള്ളപ്പണമുണ്ടെങ്കൽ കണ്ടെത്തട്ടെയെന്നും കേസിന്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...