തൃശ്ശൂർ: വിനോദയാത്ര പോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ഡോൺ ഗ്രേഷ്യസ് ഇനി 3 പേരിൽ ജീവിക്കും.. മരിച്ച ഡോണിന്റെ ആഗ്രഹപ്രകാരം വൃക്കകളും കരളും മൂന്ന് പേർക്കായി ദാനം ചെയ്തിരുന്നു.ഇക്കഴിഞ്ഞ 31ന് വയനാട് മേപ്പാടി ചൂരല്‍മലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയത്താണ് ഇരിഞ്ഞാലക്കുട സ്വദേശിയായ പതിനഞ്ചുകാരൻ ഡോണ്‍ ഗ്രേഷ്യസ് ഒഴുക്കില്‍പ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിൽ എത്തിച്ച ഡോൺ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയവെ തിങ്കളാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ദുഖകരമായ അവസ്ഥയിലും മാതാപിതാക്കള്‍ ഡോണിന്റെ ആഗ്രഹപ്രകാരം അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. 


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റർ മിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയ മറ്റൊരു വൃക്ക തലശേരി സ്വദേശിക്കും കരൾ ആസ്റ്റർ മിംസിൽ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണു നൽകിയത്.തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെയും സോഫിയുടെയും മൂത്തമകന്‍ മരിച്ച് ഒരു വര്‍ഷം തികയും മുമ്പേയാണ് രണ്ടാമത്തെ മകന്റെ മരണവും. 


രണ്ട് മരണവും സംഭവിച്ചത് വെള്ളത്തില്‍ മുങ്ങിയാണ്. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം SSLC ക്ക് മുഴുവന്‍ എ പ്ലസ് നേടിയ ഡോണ്‍ കുടുംബാംഗങ്ങള്‍ക്കെന്നപോലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഇന്നലെ തൃശൂർ ഇരിങ്ങാലക്കുടയിലെത്തിച്ച ഡോണിന്റെ മൃതദേഹം രാവിലെ തുറവൻകുന്ന് പള്ളിയിലും ഡോൺ ബോസ്‌കോ സ്‌കൂളിലും പൊതുദർശനത്തിന് വെച്ചു. 12 മണിയോടെ തുറവൻകുന്ന് സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.നാടും നാട്ടുകാരും ആ 15 വയസുകാരനെ ഇനിയും കാണും, പുതുജീവനേകിയ ആ മൂന്ന് പേരിലൂടെ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.