ഡോക്ടർമാരുടെ വൈറൽ ഡാൻസ്; വീഡിയോ പങ്ക് വെച്ച് മന്ത്രി
ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്.
ഡോക്ടർമാരുടെ വൈറൽ ഡാൻസാണ് ഇത്തവണ സോഷ്യൽ മീഡിയയിലെ സംസാരം.വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയുമാണ് കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചത്. വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി വീണാ ജോർജും തൻറെ ഫേസ്ബുക്ക് പേജിൽ ഇത് പങ്ക് വെച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ...
ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും.
ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും.
അതേസമയം സാമ്പ്രദായിക മസിൽ വിട്ടു ഡോക്ടർമാർ ഇങ്ങനെ ഡാൻസ് ചെയ്തു ജനകീയർ ആയി മാറുന്നതിനെ ആരോഗ്യമന്ത്രി തന്നെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു എന്നും ഇവർക്ക് ആ നാടിന്റെ ആരോഗ്യത്തിനു വേണ്ടി ഊർജ്വസ്വലരായി പ്രവർത്തിക്കാനാകും എന്നും ആളുകൾ വീഡിയോക്ക് താഴെ കമൻറിടുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...