വയനാട് വൈത്തിരിയിലെ തേയില തോട്ടത്തിൽ കടുവകൾ ഇറങ്ങി; സഞ്ചാരികളെത്തുന്ന പ്രദേശത്താണ് 2 കടുവകളെ കണ്ടെത്തിയത്
തേയില ചെടികൾക്കിടയിലൂടെ രണ്ട് കടുവകൾ നടന്ന് പോകുന്നത് വീഡിയോയിലൂടെ കാണാൻ സാധിക്കും
വയനാട് : വൈത്തിരിയിലെ തേയില തോട്ടത്തിൽ രണ്ട് കടുവകളുടെ സാന്നിധ്യം കണ്ടെത്തി. തേയില എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് തോട്ടത്തിൽ രണ്ട് കടവുകൾ പോകുന്നതായി കണ്ടത്. ഇരുകടവുകളും എസ്റ്റേറ്റിനോട് ചേർന്നുള്ള വനമേഖലയിലേക്ക് പോയെന്നും തൊഴിലാളികൾ പറഞ്ഞു.
ജനവാസ കേന്ദ്രവും നിരവധി സന്ദർശകരെത്തുന്ന തളിമലയിലെ വേങ്ങക്കാട് എസ്റ്റേറ്റിലാണ് കടുവകൾ ഇറങ്ങിയത്. വനത്താൽ ചുറ്റപ്പെട്ട തോട്ടമാണ് വേങ്ങക്കാട്ടെ തേയില എസ്റ്റേറ്റ്. തേയില ചെടികൾക്കിടയിലൂടെ രണ്ട് കടുവകൾ നടന്ന് പോകുന്നത് വീഡിയോയിലൂടെ കാണാൻ സാധിക്കും. വീഡിയോ കാണാം...
കടുവയെ കണ്ടതിനെ പിന്നാലെ തൊഴിലാളികൾ വന വകുപ്പിലേക്ക് വിളിച്ചറയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും കടുവകളെ കണ്ടെത്താനായില്ല. ആദ്യമായിട്ടാണ് ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടാകുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. തൊട്ടടുത്ത് ജനവാസം, ടൂറിസ്റ്റ് കേന്ദ്രമായതിനാലും ജനങ്ങൾ ഭീതിയിലാണ്. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ കടുവകൾ ഇനിയും ഇവിടെയെത്തിയേക്കാമെന്ന് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നുണ്ട്.
ALSO READ : Viral Video| മഹീന്ദ്രയുടെ വണ്ടികൾ അത്രയും ടേസ്റ്റിയാണോ? കാർ കടിച്ച് മുറിക്കുന്ന കടുവ
നേരത്തെ വയനാട് ജില്ലയിൽ തന്നെ കുറുക്കന്മൂലയിൽ കടുവയുടെ ആക്രമണം വലിയതോതിൽ ചർച്ചയായിരുന്നു. വനം വകുപ്പ് കൂട് വെച്ച് കെണിയിൽപെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കടുവ ബേഗൂർ വനമേഖലയിലേക്ക് പോയെന്നാണ് വനം വകുപ്പിന്റെ നിഗമനം.,
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.