Viral video: 'ചെന്നുപെട്ടത് സിംഹത്തിന്റെ മടയിൽ'; സിംഹത്തിന് മുന്നിൽപ്പെട്ട കഴുതപ്പുലിക്കുഞ്ഞുങ്ങൾ- വൈറൽ വീഡിയോ

സമൂഹമാധ്യമങ്ങളിൽ മൃ​ഗങ്ങളുടെ വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. മൃ​ഗങ്ങൾ പരസപരം സഹായിക്കുന്നതും വേട്ടയാടുന്നതും കൂട്ടമായി ആക്രമിക്കുന്നതും എല്ലാം ഇതിൽ ഉൾപ്പെടും.

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 08:55 AM IST
  • സിംഹവും രണ്ട് കഴുതപ്പുലിക്കുട്ടികളും തമ്മിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
  • വിശ്രമിക്കുകയായിരുന്ന സിംഹത്തിനടുത്തേക്ക് രണ്ട് കഴുതപ്പുലിക്കുട്ടികൾ വരുന്നത് ദൃശ്യങ്ങളിൽ കാണാം
  • അവ യാതൊരു പേടിയും കൂടാതെ സിംഹത്തിനടുത്തെത്തി
  • സിംഹം അവയെ ഉപദ്രവിക്കുന്നില്ല
Viral video: 'ചെന്നുപെട്ടത് സിംഹത്തിന്റെ മടയിൽ'; സിംഹത്തിന് മുന്നിൽപ്പെട്ട കഴുതപ്പുലിക്കുഞ്ഞുങ്ങൾ- വൈറൽ വീഡിയോ

മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. സമൂഹമാധ്യമങ്ങളിൽ മൃ​ഗങ്ങളുടെ വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. മൃ​ഗങ്ങൾ പരസപരം സഹായിക്കുന്നതും വേട്ടയാടുന്നതും കൂട്ടമായി ആക്രമിക്കുന്നതും എല്ലാം ഇതിൽ ഉൾപ്പെടും. പല വീഡിയോകളും വളരെ ഹൃദ്യമായിരിക്കും. മൃ​ഗങ്ങളുടെ വീഡിയോകൾ കാണാൻ നമുക്ക് കൂടുതൽ ഇഷ്ടവുമാണ്. വന്യ ജീവികളുടെയും വീഡിയോകൾ ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. നിരവധി പേരാണ് ഇത്തരം വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നത്.

സിംഹവും രണ്ട് കഴുതപ്പുലിക്കുട്ടികളും തമ്മിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിശ്രമിക്കുകയായിരുന്ന സിംഹത്തിനടുത്തേക്ക് രണ്ട് കഴുതപ്പുലിക്കുട്ടികൾ വരുന്നത് ദൃശ്യങ്ങളിൽ കാണാം. അവ യാതൊരു പേടിയും കൂടാതെ സിംഹത്തിനടുത്തെത്തി. സിംഹം അവയെ ഉപദ്രവിക്കുന്നില്ല. ആദ്യം ഒരു കഴുതപ്പുലിക്കുട്ടി സിംഹത്തിനടുത്തെത്തി. പിന്നാലെ രണ്ടാമൻ അടുത്തേക്ക് വരികയാണ്.

ALSO READ: Viral video: ഇഢലിയും സാമ്പാറും ഐസ്ക്രീമും, ചട്ണി കൊണ്ട് അലങ്കാരം; എന്ത് വിചിത്രമായ ഭക്ഷണമെന്ന് സോഷ്യൽമീഡിയ

ഇത്രയുമായപ്പോഴേക്കും സിംഹം രൂക്ഷമായി രണ്ട് കഴുതപ്പുലികളേയും നോക്കുന്നത് കാണാം. ഇതിന് പിന്നാലെ ഒരു കഴുതപ്പുലി വേ​ഗത്തിൽ ഓടിപ്പോയി. പിന്നാലെ അടുത്തതും പയ്യെ നീങ്ങിപ്പോകുന്നത് കാണാം. വൈൽഡ്‌ലൈഫ് അനിമൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1,58,789 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. സിംഹത്തിന് വിശപ്പില്ലാതിരുന്നതിനാൽ രണ്ട് കഴുതപ്പുലിക്കുട്ടികളും ജീവനോടെ രക്ഷപ്പെട്ടുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News