കൊല്ലം: പോരുവഴിയിൽ സ്ത്രീധന പീ‍ഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ ഭ‍ർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ട് (Bank account) മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മുദ്രവച്ചു. സ്ത്രീധനമായി (Dowry) നൽകിയ കാറും സ്വർണവും തൊണ്ടിമുതലാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിസ്മയയുടെ കുടുംബം വിവാഹ സമയത്ത് നൽകിയ 80 പവൻ സ്വർണം കിരൺ പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ലോക്കർ തുറന്ന് പൊലീസ് പരിശോധന നടത്തി. തുടർന്നാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ലോക്കർ മുദ്രവയ്ക്കുകയും ചെയ്തത്.


ALSO READ: Vismaya Suicide Case : വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും


വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ (Murder) എന്നത് സംബന്ധിച്ച് പൊലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിൽ ഇനിയും വ്യക്തത ലഭിക്കാനുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ സൂചനകൾ ഉണ്ടെങ്കിലും ആത്മഹത്യയാണെന്ന അന്തിമ നി​ഗമനത്തിലേക്ക് ഈ ഘട്ടത്തിൽ എത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ് സംഘം.


കിരണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ രണ്ട് ദിവസത്തിനകം തന്നെ പൊലീസ് (Police) നൽകുമെന്നാണ് സൂചന. കിരണിന്റെ കുടുംബത്തിനെതിരെയും പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കുടുംബത്തിനെതിരെയും കേസ് എടുക്കുന്നത് സംബന്ധിച്ച നിയമവശങ്ങളും പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക