Kollam : കൊല്ലത്ത് സ്ത്രീധന പീഡനത്തിനെ (Dowry Death) തുടർന്ന് വിസ്മയ (Vismaya) മരിച്ച കേസിൽ അറസ്റ്റിലായ കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി രണ്ടു ദിവസത്തിനകം അന്വേഷണ സംഘം ശാസ്താംകോട്ട കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഐ പി .സി. 498 ഏ (ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രുരതകൾ) ,304 ബി (സ്ത്രീധന കൊലപാതകം) എന്നീ വകുപ്പുകളാണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം (Postmortem) റിപ്പോർട്ടിൻമേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വിസ്മയയുടെ കുടുംബം നൽകിയ 80 പവൻ സ്വർണം കിരൺ പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലോക്കറും തുറന്നു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു
ഇന്നലെ വിസ്മയയുടെ (Vismaya) വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. ശക്തമായ തെളിവുകൾ ഉള്ള കേസിൽ പ്രതികക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നൽകാൻ അന്വേഷണത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കും
കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരഭങ്ങളെടുക്കും. ശക്തമായ തെളിവുകളുള്ള കേസാണ്. പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകും. വലിയ ക്രൈം ആണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...