തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കുന്നതിനെ ചൊല്ലിയുള്ള പ്രതിസന്ധിയ്ക്കിടെ യെച്ചൂരി പക്ഷത്തോടുള്ള പിന്തുണ ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകളെ പിന്തുണച്ച് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.ജെ.പിയെ പുറത്താക്കാന്‍ മതേതര കക്ഷികളുമായി സഹകരണം വേണമെന്ന് അഭിപ്രായപ്പെട്ട വി.എസ് കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയ സമീപനം പ്രായോഗികമായിരിക്കണമെന്നും വി.എസ് കത്തില്‍ സൂചിപ്പിക്കുന്നു. 


കോണ്‍ഗ്രസുമായി യാതൊരു വിധ സഹകരണമോ സഖ്യമോ പാടില്ലെന്ന നിലപാടില്‍ കാരാട്ട് പക്ഷം ഉറച്ചുനില്‍ക്കുമ്പോള്‍ ബിജെപിക്കെതിരെ വിശാല മതേത സഖ്യത്തിനായി കോണ്‍ഗ്രസുമായി നീക്കുപോക്ക് അനിവാര്യമാണെന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും.