വാളയാര്‍ കേസ്: സിബിഐ അന്വേഷണം തന്നെ വേണമെന്ന് പെണ്‍കുട്ടികളുടെ മാതാവ്
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പെണ്‍കുട്ടികളുടെ മാതാവ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പെണ്‍കുട്ടികളുടെ മാതാവ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ എഫ്ഐആര്‍ ഇട്ടുകൊണ്ട് സിബിഐ തന്നെ അന്വേഷിക്കണം. ഇതുവരെ അന്വേഷിച്ചവര്‍ക്കെല്ലാം വീഴ്ച സംഭവിച്ചുവെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വാളയാര്‍ പീഡനക്കേസില്‍ ഇന്ന് സര്‍ക്കാര്‍ ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അദ്ധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക.
ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
Also read: വാളയാര്‍ കേസ്: പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു