പാലക്കാട്:  വാളയാർ വിഷമദ്യ ദുരന്തത്തിൽ (Walayar liquor tragedy) കഞ്ചിക്കോട് ചെല്ലങ്കാവ കോളനിയിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വിഷമദ്യം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.  കോളനിയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടിവച്ച നിലയിലാണ് കന്നാസിൽ സൂക്ഷിച്ചിരുന്ന മദ്യം പൊലീസ് കണ്ടെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോളനിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.  കോളനിയിലെ സ്ത്രീകളടക്കം ഉപയോഗിച്ച ഈ ദ്രാവകം എവിടെനിന്നാണ് എത്തിയതെന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയുമായി മദ്യപിച്ചവരാണ് അവശനിലയിലായി മരണമടഞ്ഞത്.  


Also read: വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ബാങ്കിങ് സൗകര്യങ്ങൾ SBI നൽകുന്നു, അറിയൂ രജിസ്റ്റർ ചെയ്യേണ്ട രീതി !!  


വ്യാജമദ്യം (Walayar liquor tragedy) കഴിച്ചതിനെ തുടർന്ന് 5 പേരാണ് മരിച്ചത്.  ഞായറാഴ്ച രാവിലെ 7 മണിയോടെ രാമൻ എന്നയാൾ മരിച്ചുകിടക്കുന്നത് നാട്ടുകാർ ആണ് കണ്ടത്.  ശേഷം 1 മണിയോടെ കോളനിയിലെ തന്നെ അയ്യപ്പനും മരിച്ചു.  ഇവരുടെ മൃതദേഹം ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ക്കരിക്കുകയും ചെയ്തു.   തിങ്കളാഴ്ച രാവിലെ മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരണമടഞ്ഞു.  ഇതിനെത്തുടർന്നാണ് നാട്ടുകാർ പൊലീസിനെ (Police) വിവരമറിയിച്ചത്. 


ഇതിനിടയിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒരാൾ അവിടെ നിന്ന് മുങ്ങുകയും ശേഷം ഇയാളെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയില് കണ്ടെത്തുകയുമായിരുന്നു.  കൂടാതെ വ്യാജമദ്യം (Walayar liquor tragedy) കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണും മരിച്ചു.  മരിച്ചവരുടെയെല്ലാം പോസ്റ്റ്മോർട്ടം ജില്ലാ ആശുപത്രി മോർച്ചറിയിൽ നടത്തി. മരണകാരണം വിഷമദ്യം അകത്ത്ചെന്നിട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചു. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)