കണ്ണൂർ: പഴമയെയും പുതുമയോടെ കാണുകയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശി പാലക്കീഴിൽ ഇല്ലത്ത് വാസുദേവൻ വാധ്യാൻ നമ്പൂതിരി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വികാസവും പരിണാമവും കണ്ട ഇരുപതാം നൂറ്റാണ്ടിന്‍റെ കഥ പറയുന്നതാണ് ചിത്രകലാ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്‍റെ ശേഖരം.


COMMERCIAL BREAK
SCROLL TO CONTINUE READING

നൂറു വർഷത്തോളം പഴക്കമുളള ക്യാമറകളും റേഡിയോകളും ടെലിവിഷൻ സെറ്റുകളും ഗ്രാമഫോണുകളും ടേപ്പ് റെക്കോർഡറുകളും വീഡിയോ പ്ലയറുകളും മൈക്കുകളും ഫോണുകളും മുതൽ കപ്പലിൽ നിന്ന് സന്ദേശമയക്കുന്ന ഉപകരണം വരെയുണ്ട് ഈ അറുപതുകാരന്‍റെ  ശേഖരണത്തിൽ.

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്


ചരിത്രത്തിന്‍റെ ഭാഗമായ പല സംഭവക്കൾക്കും സാക്ഷികളായിരുന്നു മാഷിൻ്റെ പല ഉപകരണങ്ങളും. പ്രശസ്തി ആഗ്രഹിക്കാത്തതിനാൽ പതിനഞ്ചാം വയസു മുതൽ വാങ്ങി സൂക്ഷിച്ച മാഷിൻ്റെ ഈ നിധിശേഖരത്തെ കുറിച്ച് പുറത്ത് അധികമാർക്കും അറിഞ്ഞില്ല. 


പുരാവസ്തുക്കളുടെ ശേഖരങ്ങൾ പലപ്പൊഴും ചലനവും ജീവനുമറ്റാണ് കാണാറുള്ളത്. എന്നാൽ വാസുദേവൻ മാഷിൻ്റെ ശേഖരത്തിലെ മിക്കവാറും എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നവയാണ്. കൗമാരകാലത്ത് വാൽവ് റേഡിയോ മെക്കാനിക്കായി തൊഴിൽ ജീവിതം തുടങ്ങിയ മാഷിന് ഇലക്ട്രാണിക് റിപ്പയറിംഗ് ശ്രമകരമേയല്ല. 

Read Also: Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?


ശേഖരത്തിലുള്ള നൂറു വർഷം പഴക്കമുള്ള ക്യാമറ മുതൽ റേഡിയോകളും ക്ലോക്കുകൾ വരെ എല്ലാം ഇടയ്ക്കിടെ റിപ്പയർ ചെയ്ത് പുതിയതു പോലെയാക്കുന്നു. അക്ഷരാർത്ഥത്തിൽ ജീവനുള്ള ഒരു പുരാവസ്തു ശേഖരം. അത്യപൂർവ നാണയങ്ങളുടെ വലിയൊരു ശേഖരവും മാഷിൻ്റെ പക്കലുണ്ട്. ഭാര്യ സുഭദ്രയും മക്കളും മരുമകളുമെല്ലാം മാഷിൻ്റെ പ്രവർത്തനങ്ങൾക്ക് എന്നും കൂടെ തന്നെയുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.