പൈനാവ്: മഴയ്ക്ക് കുറവ് വന്നതോടെ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍നിന്ന് തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് ഇനിയും കുറയ്ക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.52 അടിയായി കുറഞ്ഞു. ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് 1000 ക്യൂമെക്‌സാക്കി കുറച്ചിട്ടുണ്ട്. ഇടമലയാറില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 400 ക്യൂമെക്‌സാക്കിയും കുറച്ചിട്ടുണ്ട്. 


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.15 അടിയായി കുറഞ്ഞിട്ടുണ്ട്. വയനാട് ബാണാസുര ഡാമിന്‍റെ ഷട്ടറുകളും പുന:ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 3 ഷട്ടറുകളുകളും 10 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. 


ഇപ്പോള്‍ മൊത്തം 30 സെന്‍റിമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. രാത്രിയില്‍ മഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായി വരുന്നുണ്ട്. 


അതേസമയം, പ്രളയ ബാധിത മേഖലയിലേയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു യാത്ര റദ്ദാക്കിയിരുന്നു.


കൂടാതെ, കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്‍റെ പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.