വയനാട്: വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയ ശരീരങ്ങള്‍ക്കായി ആറാം ദിവസവും പരിശോധന നടത്തി. ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ പോത്തുകല്ല് ഭാഗത്ത് നിന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. ഒരു കുട്ടിയുടേതെന്ന് കരുതുന്ന ശരീരഭാ​ഗങ്ങൾ ഉൾപ്പെടെയാണ് ലഭിച്ചത്. തണ്ടര്‍ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സന്നദ്ധസംഘടനകളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്രോണ്‍ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ശരീരഭാ​ഗങ്ങൾ ലഭിച്ചത്. പല ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ്. ചാലിയാറിൽ ശക്തമായ കുത്തൊഴുക്ക് ഉണ്ടായത് രാവിലെ തിരച്ചിലിന് തിരിച്ചടിയായിരുന്നു. പിന്നീട് തിരച്ചിൽ ആരംഭിച്ചപ്പോൾ തന്നെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു.


പൂക്കോട്ടുകടവിൽ നിന്നും മുണ്ടേരിയിൽ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഞായറാഴ്ച ഒരു മൃതദേഹം കൂടെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. ഉരുൾപൊട്ടലിൽ ഇതുവരെ 369 പേര്‍ മരിച്ചതായാണ് കണക്കുകള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 219 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.


ALSO READ: അ‍ർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഉറപ്പ്


96 പുരുഷന്മാരും 87 സ്ത്രീകളും 36 കുട്ടികളും മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 171 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 154 ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉരുള്‍പൊട്ടലില്‍പ്പെട്ട ആളുകളുടെ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് ശനിയാഴ്ച വരെ ലഭിച്ചത്.


37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികളുടെയും നാല് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ നിലമ്പൂരില്‍ നിന്ന് ലഭിച്ചു. ശനിയാഴ്ച മാത്രം മൂന്നു മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും കണ്ടെത്തി. അതേസമയം, തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്കായി ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.