കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.കത്തി, രണ്ട് വടിവാള്‍, ആറ് ഇരുമ്പ് വടികള്‍, ഒരു സ്റ്റീല്‍ വടി എന്നിവയാണ് കണ്ടെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോര്‍പറേഷന്‍ തൊഴിലാളികള്‍ സ്ഥലം വൃത്തിയാക്കവേ ആയുധങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ മറ്റ് ആയുധങ്ങള്‍ കണ്ടെത്തി.
 
എന്നാല്‍ പാര്‍ട്ടിക്ക്​ സംഭവുമായി ബന്ധമില്ലെന്നും പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും ജില്ലാ പ്രസിഡന്‍റ്​ പി.സത്യപ്രകാശ് പറഞ്ഞു. ഈ ഓഫീസിന്‍റെ പരിസരം എല്ലാദിവസവും വൃത്തിയാക്കുന്നതാണെന്നും ഇത് പോലീസിന്‍റെ നാടകമാണെന്നും പാര്‍ട്ടി ജില്ലാ പ്രതിനിധികള്‍ ആരോപിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.