WhatsApp Group Controversy: മല്ലു ഹിന്ദു വാട്ട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം
Mallu Hindu Whatsapp Group: കേസെടുക്കാമെന്ന നിയമോപദേശത്തിലെ വ്യക്തതക്കുറവ് കാരണമാണ് പ്രാഥമിക അന്വേഷണമെന്നാണ് പോലീസ് പറയുന്നത്
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെന്‍ഷനില്‍ കഴിയുന്ന കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തുക.
Also Read: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കേസെടുക്കാമെന്ന നിയമോപദേശത്തിൽ വ്യക്തത കുറവുള്ളതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം. എന്നാല്‍ ഇത് പോലീസ് രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാനിന്നും വ്യക്തത കുറവുണ്ടെന്നുമാണ് പോലീസിന്റെ നിലപാട്. കൂടുതല്‍ വ്യക്തത വരുത്തി കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് പോലീസ് വീണ്ടും നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!
വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയര്‍ന്നപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായതോടെയാണ് ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.