കോട്ടയം: Wild Buffalo Attack: എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ അറുപത്തിയഞ്ചുകാരനായ ചാക്കോച്ചനാണ് ആദ്യം മരിച്ചത്. ശേഷം ഗുരുതര പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പുന്നത്തറ തോമസും മരണത്തിന് കീഴടങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം; ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകും


ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ വച്ചിട്ടുണ്ട്. കണമല-ഉമികുപ്പ റോഡ്സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ തോമസ് തോട്ടത്തില്‍ ജോലി ചെയ്യവെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പോലീസും , നാട്ടുകാരും, വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയും വാർഡ് അംഗം ജിൻസിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.


Also Read: ശനി സംക്രമത്തിലൂടെ ശശ് മഹാപുരുഷ രാജയോഗം; ഈ 4 രാശിക്കാർ മിന്നിത്തിളങ്ങും


ഇതിനിടയിൽ എരുമേലി തുമരംപാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തതായും റിപ്പോർട്ടുണ്ടായിരുന്നു. സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണ്.  ഇരുമ്പൂന്നിക്കര  സ്വദേശി കൈപ്പള്ളി അനിലിൻ്റെ വീട്ടിലെ ആടിനെയും, അയൽവാസിയുടെ പട്ടിയേയുമാണ് വന്യജീവി കൊന്നത്. വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം.  എന്നാൽ ആക്രമിച്ച രീതി അനുസരിച്ചു പുലിയാകാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 30 കിലോയിലധികം ഭാരമുള്ള ആടിനെയാണ് കടിച്ചു കൊന്നിരിക്കുന്നത്. ആടിനെ വലിച്ചു കൊണ്ടുപോയ സ്ഥലത്ത് വന്യജീവിയുടെ കാൽപാടുകളുമുണ്ട് . സംശയത്തെ തുടർന്ന് ഇന്നലെ വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.


ചികിത്സക്കെത്തിയ മാനസികാരോഗ്യ വിദഗ്ധ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ


സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മാനസികാരോഗ്യ ചികിത്സാ വിദഗ്ധ കെട്ടിടത്തിൽ നിന്നു വീണു മരിച്ചതായി റിപ്പോർട്ട്.  ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്‌ടറും ഇടുക്കി സ്വദേശിയുമായ ഡോ.ലക്ഷ്മി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവം നടന്നത് ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു. സംഭവം നടന്നത് ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു.  


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ


ഡൽഹിയിൽ വച്ചുനടന്ന അപകടത്തെ തുടർന്ന് കൈമുട്ടിനു പൊട്ടലേറ്റ ഡോക്ടർ ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി കഴിഞ്ഞ എട്ടിനാണ് അമ്മയുടെ കൂടെ ആശുപത്രിയിൽ എത്തിയത്. ഇന്നലെ പുലർച്ചെ നാലു മണിയോടെ ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ ഡോക്‌ടർ ലക്ഷ്മി തിരികെ വരാൻ വൈകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നും ഇവർ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കേസന്വേഷിക്കുന്ന എസ്ഐ കെ.എക്സ്.തോമസ് അറിയിച്ചു.  നടപടികളക്ക് ശേഷം മൃതദേഹം പോലീസ് ബന്ധുക്കൾക്കു വിട്ടു കൊടുത്തു.
സംസ്കാരം ഇന്ന് നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.