ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ ഒരു വീട് തകർത്തു . അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ആക്രമണം നടത്തിയത്. ആന സമീപ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് 301 കോളനി നിവാസിയായ എമിലി ജ്ഞാനമുത്തുവിന്റെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട് ഭാഗികമായി തകർന്നു. ശബ്ദം കേട്ട്, വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ, ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ആന വീടിന് സമീപത്ത് നിന്ന് മാറിയെങ്കിലും ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് വാച്ചർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആനയെ പ്രദേശത്ത് നിന്ന് തുരത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.


ALSO READ: Wild elephant attack: ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം; ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പലചരക്ക് കട തകർത്തു


ആറുമാസത്തിനിടെ മൂന്നു തവണ ആനയിറങ്കലിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. തൊഴിലാളി ലയത്തിന് നേരെയും ആക്രമണം ഉണ്ടായി. ലയത്തിലെ രണ്ട് വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം, പൂപ്പാറയിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. പൂപ്പാറ മാസ് തിയേറ്ററിന് സമീപം ആൾ താമസം ഇല്ലാത്ത വീട്ടിലാണ് കഴിഞ്ഞ ദിവസം ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്.


ഏതാനും ദിവസങ്ങൾ മുൻപ് വരെ ഇവിടെ തൊഴിലാളികൾ താമസിച്ചിരുന്നു. മേഖലയിലെ കാട്ടാന ആക്രമണം ഇല്ലാതാക്കുന്നതിനായി അരിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഇതുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പന്നിയാറിലെ റേഷൻകടയ്ക്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയത് പോലെ, ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.