ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി ഗ്രഹാംസ്ലാൻഡ് എസ്റ്റേറ്റ് മേഖലയിലാണ് പടയപ്പയെത്തിയത്. ലയങ്ങൾക്ക് മുമ്പിൽ കൃഷിയിറക്കിയിരുന്ന പച്ചക്കറികൾ പടയപ്പ അകത്താക്കുകയും ചെയ്തു. പടയപ്പ ഒരു മണിക്കൂറോളം പ്രദേശത്ത് തമ്പടിച്ചു. സംഭവ സമയത്ത് ലയങ്ങൾക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. മറ്റ് രീതിയിലുള്ള അക്രമങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഒരു മണിക്കൂറോളം സമയം പ്രദേശത്ത് നിലയുറപ്പിച്ച പടയപ്പ പിന്നീട് പിൻവാങ്ങി. കഴിഞ്ഞ കുറച്ച് കാലങ്ങളായി പടയപ്പ തോട്ടംമേഖലയിൽ ഇറങ്ങുന്നത് പതിവാണ്. എസ്റ്റേറ്റ് റോഡുകളിൽ ഇറങ്ങുന്ന പടയപ്പ യാത്രാ തടസ്സം സൃഷ്ടിക്കാറുണ്ട്. പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

Cyclone Tej: തേജ് അതിതീവ്ര ചുഴലിക്കാറ്റായി; ബം​ഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദവും, കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ "തേജ്" അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വരും മണിക്കൂറിൽ അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബർ 25 ഉച്ചയോടെ യെമൻ-ഒമാൻ തീരത്ത് അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.


അതേസമയം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂർ വടക്ക് പടിഞ്ഞാറ് ദിശയിയിലും, തുടർന്നുള്ള 3 ദിവസം വടക്ക്, വടക്ക് - കിഴക്ക് ദിശയിലും സഞ്ചരിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.


കൂടാതെ കോമറിൻ മേഖലക്ക്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒക്ടോബർ 22 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം മുതൽ പാലക്കാട് വരെയാണ് യെല്ലോ അലര്‍ട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.